ലേണേഴ്സ് ലഭിക്കാന്‍ പബ്ലിക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധമാകില്ല

ഡബ്ലിന്‍: ഡ്രൈവര്‍ ടെസ്റ്റ് തിയറി പരീക്ഷക്ക് അപേക്ഷിക്കാന്‍ പബ്ലിക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധിത രേഖയായിരിക്കില്ലെന്ന് റോഡ് സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. ഡാറ്റാ അഡ്വക്കസി ഗ്രൂപ്പിന് കീഴിലുള്ള ഡിജിറ്റല്‍ റൈറ്റ്‌സ് അയര്‍ലന്‍ഡിന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി ചേര്‍ന്ന് ലേണേഴ്സ് ടെസ്റ്റ് നടത്തുന്ന പ്രൊമെട്രിക് എന്ന സ്ഥാപനത്തിനാണ് ആദ്യമായ് ഇത്തരമൊരു നിര്‍ദ്ദേശം ലഭിച്ചത്. പി.എസ്.സി കാര്‍ഡിന് ദേശീയ തിരിച്ചറിയല്‍ രേഖയുടെ അതേ പദവി നല്‍കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിരുന്നു.

ഇതോടെ ഈ രേഖ ആധികാരിക രേഖയായി മാറ്റാനുള്ള സര്‍ക്കാര്‍ശ്രമങ്ങള്‍ പാളി. ബാങ്കില്‍നിന്നും ലോണ്‍ എടുക്കാനും, മറ്റ് ക്രെഡിറ്റ് പരിശോധനകള്‍ക്കും പബ്ലിക് സര്‍വീസ് കാര്‍ഡ് ഒരു ആധികാരിക രേഖയാക്കാന്‍ കഴിയില്ലെന്ന് മാസങ്ങള്‍ക്കു മുന്‍പ് സെന്‍ട്രല്‍ ബാങ്കും ഉത്തരവിറക്കിയിരുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ അയര്‍ലണ്ടില്‍ നിലവില്‍ വന്ന ഈ രേഖ പിന്നീട് ദേശീയ പ്രാധാന്യമുള്ള തിരിച്ചറിയല്‍ രേഖയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തോട് രാജ്യത്തെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഏജന്‍സി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: