ലെറ്റര്‍കെന്നിയില്‍ തൊഴില്‍ അവസരങ്ങളുമായി Pramerica Systems

 

ഡബ്ലിന്‍: കോ ഡോണേഗെല്ലിലെ ലെറ്റര്‍കെന്നിയില്‍ 330 തൊഴില്‍ അവസരങ്ങളുമായി Pramerica Systems.. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാവി വളര്‍ച്ചയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതിയാണിതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

യുഎസ് കേന്ദ്രകരിച്ചു പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ കമ്പനിയാണ് പ്രാമേരിക്ക. മദര്‍ കമ്പനിയുമായി ചേര്‍ന്ന് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ബിസിസസ് സപ്പോര്‍ട്ട് നല്‍കുന്നു. സീനിയര്‍ ഐടി മാനേജര്‍, പ്രൊജക്ട് മാനേജര്‍, ബിസിനസ് അനലിസ്റ്റ്, ഡേറ്റാ സൈറ്റിസ്റ്റ്, അക്കൗണ്ടന്റ്, ആക്ച്വറീസ് എന്നിവ അടക്കം വിവിധ മേഖലകളില്‍ സാങ്കേതിക-പ്രഫഷണല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മേഖലകളിലാണ് ഇപ്പോള്‍ അവസരമുള്ളത്. മികച്ച സേവനം നല്‍കുന്ന രീതിയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സീനിയര്‍ മാനേജിങ് ഡയറക്ടറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായ കരോളിന്‍ ഫക്‌നര്‍ അറിയിച്ചു.

കമ്പനിയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി എന്‍ഡ കെനിയും തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടനും സ്വാഗതം ചെയ്തു. ഡൊനഗലിലേയും അയര്‍ലന്‍ഡിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെയും തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ അവസരം പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ ലെറ്റര്‍കെനിയിലെ പ്രാമേരിക്ക സിസ്റ്റംസില്‍ 1200 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 930 പേര്‍ മെയിന്‍ ഓഫീസിലും 270 പേര്‍ വീടുകളിലുരുന്നുമാണ് ജോലി ചെയ്യുന്നത്. 1800 ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന പുതിയ ക്യാംപസും പ്രാമേരിക്ക പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒരുക്കിയിട്ടുണ്ട്.

http://www.pramerica.ie/careers/opportunities.html
-എജെ-

Share this news

Leave a Reply

%d bloggers like this: