ട്രോളിയില്‍ ചികിത്സകാത്ത് അനേക രോഗികള്‍; ലെറ്റര്‍കെനി ആശുപത്രിയില്‍ വന്‍ പ്രതിഷേധം

ഡോനിഗല്‍: ലെറ്റര്‍കെനി ആശുപത്രിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാകുന്നു. ട്രോളിയില്‍ കാത്തിരുപ്പ് തുടരുന്ന രോഗികളുടെ എണ്ണം ഇന്നലെ 56-ലെത്തി. ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ മാര്‍ക്കറ്റ് സ്‌ക്വയറിലായിരുന്നു പ്രകടനങ്ങള്‍ നടന്നത്. ആശുപത്രിയില്‍ കാത്തിരുപ്പ് തുടരുന്ന രോഗികളുടെ സംഘടനകള്‍, സിന്‍ ഫിന്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ഡോനിഗല്‍ തുടങ്ങിയ സംഘടനകളുടെ സംയുക്തമായ സമര പരിപാടിയാണ് ലെറ്റര്‍ കെണിയില്‍ അരങ്ങേറിയത്.

2017-ല്‍ പലതവണ ആശുപത്രി സംവിധാനങ്ങളില്‍ മാറ്റം വരുത്തിയിട്ടും രോഗികളുടെ തിരക്ക് കുറയാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ശാസ്ത്രക്രീയകള്‍ക്ക് വേണ്ടി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ കാത്തിരുപ്പ് നടത്തണമെന്ന അറിയിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അയര്‍ലണ്ടിലെ പൊതു ആശുപത്രിയില്‍ തുടരുന്ന തിരക്ക് കുറക്കാന്‍ ആരോഗ്യമന്ത്രി ഉടന്‍ ഇടപെടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

അത്യാവശ്യ ശാസ്ത്രക്രീയകള്‍ ട്രാന്‍സര്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് റഫര്‍ ചെയ്യുന്ന സംവിധാനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യ വകുപ്പ് ഇടപെട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ആരോഗ്യ സേവനങ്ങള്‍ നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരിക്കുന്ന അയര്‍ലണ്ടില്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

ലെറ്റര്‍കെനിയെ കൂടാതെ കോര്‍ക്ക്, ഡബ്ലിന്‍, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് ആശുപത്രികളിലും ഇതേ പ്രതിസന്ധി തുടരുകയാണ്. ആരോഗ്യ മേഖലയില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിക്ക് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

എഎം

 

Share this news

Leave a Reply

%d bloggers like this: