ലൂസിയുടെ അജണ്ടയും മാധ്യമ ഗൂഢാലോചനയും

വയനാട്: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍ ലൂസിയും, മാധ്യമങ്ങളും സഭയ്‌ക്കെതിരെ ചില നീക്കങ്ങള്‍ നടത്തുകയാണെന്ന് ആരോപണം. സഭാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇവര്‍ പല പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നാണ് ആരോപണം. ഫ്രാങ്കോ മുളക്കലിന്റെ കേസുമായി ബന്ധപ്പെട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഈ കേസില്‍ പീഡിതര്‍ക്കൊപ്പം നില്കുന്നു എന്ന വ്യാജേന സിസ്റ്റര്‍, ഇവര്‍ തുടരുന്ന സഭാ ചട്ടങ്ങള്‍ നിരന്തരം ലംഘിക്കുകയാണെന്നാണ് ആരോപണം.

ഒരു സന്യാസിനി സഭയുടെ ഭാഗമാകുബോള്‍ തന്നെ അവിടെയുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ ഫ്രാങ്കോ കേസിനെ ബന്ധപ്പെടുത്തി , മാധ്യമങ്ങളുടെയും കൂട്ടുപിടിച്ച് സന്യാസി സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു നല്ല പ്രവണതയല്ലെന്നാണ് ഇത്തരം സമൂഹവുമായി ബന്ധപെടുന്നവര്‍ പറയുന്നത്. സിസ്റ്റര്‍ ലൂസിയ്ക്ക് കന്യാസ്ത്രീ എന്നതിലുപരിയുള്ള സ്വാതന്ദ്ര്യം ആവശ്യമാണെങ്കില്‍ അവര്‍ സഭയില്‍ നിന്നും പുറത്തുപോകുകയാണ് വേണ്ടതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ഇവര്‍ക്കു പുറകില്‍ ഇത്തരം സമൂഹങ്ങളെ അപമാനിക്കാനുള്ള മാധ്യമ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിവിധ കോണില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. സന്യാസിനി സമൂഹത്തിലെ നിയമങ്ങള്‍ പാലിക്കാമെന്ന ഉറപ്പിന്മേല്‍ മഠത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ ലൂസി ഇപ്പോള്‍ അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് ശരിയല്ല; അതല്ലെങ്കില്‍ അവര്‍ക്ക് തിരുവസ്ത്രം വേണ്ടെന്നു വെയ്ക്കുകയും ചെയ്യാം. ഫ്രാങ്കോ കേസിന്റെ മറവില്‍ സഭക്കെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് ശരിയല്ലെന്നും മറ്റെന്തൊക്കയോ മറയ്ക്കാന്‍ വേണ്ടിയാണ് ലൂസി ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
uu

Share this news

Leave a Reply

%d bloggers like this: