ലൂക്കന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം.

ഡബ്ലിന്‍ സീറോ മലബര്‍ സഭ ലൂക്കന്‍ മാസ്സ് സെനററില്‍ നിന്നും 7 കുട്ടികള്‍ ഏപ്രില്‍ 28 ശനിയാഴ്ച്ച 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം നടത്തപ്പെടുന്നു തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിലേക്കായി ലൂക്കന്‍ മാസ്സ് സെന്റര്‍ സെക്രട്ടറി, കൈകാരന്മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേത്രത്വത്തില്‍ വിപുലമായ ഒ രുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കവാനും വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ആന്റണി ചീരംവേലില്‍ MST അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: