ലൂക്കന്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ മൂന്നാം കുര്‍ബാന ആരംഭിക്കുന്നു

ഡബ്ലിന്‍ സീറോ മലബാര്‍ കമ്മ്യുണിറ്റിയിലെ ലൂക്കന്‍ മാസ് സെന്ററില്‍ മൂന്നാം കുര്‍ബാന ആരംഭിക്കുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളില്‍ വൈകിട്ട് 6 മണിയ്ക്കാണ് ലൂക്കന്‍ മാസ് സെന്ററില്‍ മൂന്നാം കുര്‍ബാന ആരംഭിക്കുന്നത്. നിലവില്‍ എല്ലാ മാസാദ്യ ഞായറാഴ്ചകളില്‍ 4 മണിക്കും, എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ 10 മണിക്കുമാണ് വി കുര്‍ബാന നടത്തപ്പെടുന്നത്.

ഇടവക വികാരിയായ ഫാ.ആന്റണി ചീരംവേലിന്റെ നേതൃത്വത്തിലുള്ള മാസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ് മാസ് സെന്ററിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ജിംഗിള്‍ ബെല്‍സിലെ ക്രിസ്തുമസ് കരോള്‍ മത്സരവും ബേക്കിംഗ് മത്സരത്തിലെ കേക്ക് 1100 യൂറോയ്ക്ക് വിറ്റതും മാധ്യമശ്രദ്ധ നേടിയിരുന്നു. ജിംഗിള്‍ ബെല്‍സിലൂടെ സമാഹരിച്ച തുക കാഞ്ഞിരപ്പള്ളി രൂപതയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിന് വീട് നിര്‍മ്മിക്കുവാന്‍ നല്‍കുവാനാണ് ലൂക്കന്‍ മാസ് സെന്റര്‍ തീരുമാനിച്ചിരിക്കുന്നത്. ക്രിസ്തുമസ് കരോള്‍ ദിനത്തിലെ വികാരിയച്ചന്റെ സാന്നിധ്യം ഇടവകക്കാര്‍ക്കും കമ്മറ്റിയംഗങ്ങള്‍ക്കും സഭയുടെ പ്രവര്‍ത്തനങ്ങളോട് കൂടുതല്‍ അടുക്കുവാന്‍ പ്രചോദനമേകി.

 

ജിമ്മി ടോം

Share this news

Leave a Reply

%d bloggers like this: