ലൂക്കനില്‍ മക്കളോടൊപ്പം താമസിക്കാനെത്തിയ മലയാളി മരിച്ചു.

 

ഡബ്ലിന്‍:  ലൂക്കനില്‍ മക്കളോടൊപ്പം അവധിക്കാലം ചിലവഴിക്കാനെത്തിയ മലയാളി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് പ്രാഥമിക നിഗമനം.ലൂക്കനില്‍ താമസിക്കുന്ന ജോയ്‌സിന്റെ പിതാവ് കട്ടപ്പന അണക്കര സ്വദേശി ഞാവള്ളിക്കുന്നേല്‍ ജോസ് തോമസ് (67) ആണ് മരിച്ചത്.  ഇന്നലെ രാത്രി ഏകദേശം 8 മണിയോടെയാണ് അന്ത്യം സംഭവിച്ചത് എന്നാണ് കരുതുന്നത്.

അടുത്ത ആഴ്ച്ച നാട്ടില്‍ തിരികെ പോകാന്‍ ഇരിക്കെയാണ് മരണം അപ്രതീക്ഷിതമായി കടന്ന് വന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുറം വേദനയെ തുടര്‍ന്ന് കിടക്കാന്‍ പോയ തോമസിനെ മുറിയില്‍ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗാര്‍ഡാ സംഭവ സ്ഥലത്ത് എത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി.   മൂന്ന് മാസം മുന്‍പാണ് മാതാപിതാക്കള്‍ ഡബ്ലിനില്‍ എത്തിയത്.  പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ബ്ലാഞ്ചസ്ടൗണ്‍ ആശുപത്രിയില്‍ നടത്തും.

ലൂക്കനിലെ ലിഫിവാലി സീറോ മലബാര്‍ യൂണിറ്റ് അംഗമാണ് മകന്‍ ജോയ്‌സ്.

മക്കള്‍ : ജോയിസ്(ഡബ്ലിന്‍) , ജോമോള്‍ (സെന്റ്:മേരീസ് ആശുപത്രി, ഡബ്ലിന്‍), ജോജി (കട്ടപ്പന), ജോബി( കുവൈറ്റ്)

മരുമകള്‍: സ്മിത ( മാറ്റര്‍ ആശുപത്രി, ഡബ്ലിന്‍) , ഷൈന്‍ (സെന്റ്:മേരീസ് ആശുപത്രി, ഡബ്ലിന്‍)

 

 

 

Share this news

Leave a Reply

%d bloggers like this: