ലുവാസ് ക്രോസ് സിറ്റി പണികള്‍ക്കിടെ 1830കളില്‍ കോളറപിടിപ്പെട്ട് മരിച്ചവരുടെ ശ്മശാനം കണ്ടെത്തി

ഡബ്ലിന്‍: ലുവാസ് ക്രോസ് സിറ്റി  ലൈന്‍ പണികള്‍ക്കിടെ 1830ലെ കോളറ പകര്‍ച്ച വ്യാധിയില്‍ മരിച്ചവരുടെ ശ്മാശനം കണ്ടെത്തി. ഡബ്ലിന്‍ സിറ്റിയില്‍ Parnell Street ന് വടക്ക് മാറിയാണ് ഇവ കണ്ടെത്തിയത്.  1830കളുടെ തുടക്കത്തില്‍ ഏഷ്യാറ്റിക് കോളറ പടര്‍ന്നത് മില്യണ്‍ കണക്കിന് ജനങ്ങളുടെ ജീവനെയാണ് ലോക വ്യാപകമായി അപഹരിച്ചത്. ഇന്ത്യ, ചൈന, റഷ്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്ന ശേഷമായിരുന്നു അയര്‍ലന്‍ഡിലും കോളറ എത്തിയത്. വളരെ വേഗം തന്നെ ഡബ്ലിനില്‍ കോളറ പടരുകയും ചെയ്തു. ഡബ്ലിനിലെ വാടക വിപണിയെ ഇത് ഇല്ലാതാക്കുകയും ചെയ്തു.

ആയിരക്കണക്കിന് പേര്‍ ചെറിയ കാലത്തിനുള്ളില്‍ രാജ്യത്ത് മരണത്തിന് കീഴ്പ്പെടുകയായിരുന്നു. ലുവാസ് പദ്ധതി വികസനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിയാഘാത പഠനം നടത്തുന്നതിനിടയില്‍ ശ്മാശനം കണാന്‍സാധ്യതയുണ്ടെന്ന് മനസിലാക്കിയിരുന്നതായി ലുവാസ് പ്രിന്‍സിപ്പള്‍ ആര്‍ക്കിയോളജിസ്റ്റ് മരിയ ഫിറ്റ്സ് ജെറാള്‍ഡ് പറയുന്നു. റോയല്‍ ആശുപത്രിക്ക് സമീപമുള്ള Bully’s Acreആണ് കോളറ മൂലം മരിച്ച ഭൂരിഭാഗം  ഡബ്ലിന്‍ സ്വദേശികളെയും അടക്കം ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ സ്ഥലം തികയാതെ വന്നതിനാല്‍ Grangegorman -Broadstone നും ഇടയിലുള്ള സ്ഥലം കൂടി മറവ് ചെയ്യാന്‍ ഉപയോഗിക്കപ്പെട്ടു. നിലവില്‍ പദ്ധതിമൂലം ശ്മശാനത്തിന് എത്രമാത്രം കോട്ടം സംഭവിക്കുമെന്നാണ് പരിശോധിക്കുന്നത്.

എത്രപേര്‍ മറവ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. പരമാവധി ശേഷിപ്പുകള്‍ വീണ്ടെടുത്ത് സൂക്ഷിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ശ്മശാനത്തെ പരമാവധി കേട് വരുത്താതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനാണ് ആലോചന നടത്തുന്നത്. പദ്ധതി പ്രവര്‍ത്തനം മൂലം അടക്കം ചെയ്തവയ്ക്കൊന്നും കോട്ടം വരുത്തില്ലെന്ന് ഫിറ്റ്സ് ജെറാള്‍ഡ് വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: