ലീവിംഗ് സെര്‍ട്ട്: അപ്പീല്‍ നല്‍കിയവരുടെ ഫലം പ്രഖ്യാപിച്ചു

 

ഡബ്ലിന്‍: ലീവിംഗ് സെര്‍ട്ട് എക്‌സാം പേപ്പര്‍ പുനപരിശോധനയ്ക്ക് അപേക്ഷ നല്‍കിയവരുടെ റിസര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചു. ഗ്രേഡ് നില ഉയര്‍ന്നവര്‍ക്ക് അടച്ച ഫീസ് തിരികെ ലഭിക്കും. പോസ്റ്റല്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ SEC കൊറിയര്‍ വഴി റിസല്‍ട്ട് സ്‌കൂളുകള്‍ക്ക് കൈമാറും. സ്‌കൂളുകളില്‍ നിന്ന് റിസര്‍ട്ടറിയാന്‍ താമസം നേരിടുന്നുണ്ടെങ്കില്‍ രാവിലെ 9 മണിമുതല്‍ https://www.examinations.ie/ എന്ന ലിങ്കില്‍ നിന്ന് ഓണ്‍ലാനായി റിസല്‍ട്ട് ലഭിക്കും.

5660 കുട്ടികളാണ് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. 1822 ഗ്രേഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ re-marked scripts കാണാനുള്ള ഓപ്്ഷനുണ്ട്. ഇതിന് ഒക്ടോബര്‍ 12 നു മുമ്പ് അപ്പീല്‍ റിസല്‍ട്ടുമായി സ്‌കൂളിലെത്തി അപേക്ഷ നല്‍കണം. ഒക്ടോബര്‍ 17ന് രാവിലെ 10 മുതല്‍ 4 മണിവരെ അത്‌ലോണിലെ SEC ഹെഡ് ക്വാട്ടേഴ്‌സില്‍ പരിശോധനയ്ക്കുള്ള അവസരം ലഭിക്കും. പുനപരിശോധനയ്ക്ക് അപേക്ഷ നല്‍കി ലഭിച്ച ഗ്രേഡില്‍ സംതൃപ്തരല്ലാത്തവര്‍ക്ക് വീണ്ടും അപ്പീല്‍ നല്‍കാനുള്ള സൗകര്യമുണ്ട്. SEC യുടെ Independent Appeals Scrutineers നാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്.

ഇന്നത്തെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതിനോടൊപ്പം ജൂണില്‍ ഹയര്‍ ലെവല്‍ ഹോം ഇക്കണോമിക്‌സ് എക്‌സാം എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും പരീക്ഷാ പേപ്പറും പുനപരിശോധനയ്ക്ക് വിധേയമാക്കി. സോഷ്യല്‍ സ്റ്റഡീസിലെ ഒരു ചോദ്യത്തിന് ജോബ് ബ്രിഡ്ജ് എന്ന ഉത്തരമെഴുതിയ എല്ലാവര്‍ക്കും 10 മാര്‍ക്ക് നല്‍കാന്‍ ചിഫ് എക്‌സാമിനറുടെ തിരുമാനത്തെ തുടര്‍ന്നാണിത്. ഇതേ തുടര്‍ന്ന് അ്പ്പീലിന് കൊടുത്ത 33 പേരുടെ ഗ്രേഡും അപ്പീല്‍ നല്‍കാത്ത 425 പേരുടെ ഗ്രേഡും ഉയര്‍ന്നിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: