ലീവിംഗ് സെര്‍ട്ടില്‍ 575 പോയിന്റ് നേടിയ വിദ്യാര്‍ത്ഥിനിയുടെ തുടര്‍പഠനം ആശങ്കയില്‍

 

ഡബ്ലിന്‍: ഡയറക്ട് പ്രൊവിഷന്‍ സംവിധാനത്തില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന അന്നയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. ലീവിംഗ് സെര്‍ട്ടില്‍ 575 പോയിന്റാണ് ഈ മിടുക്കി കരസ്ഥമാക്കിയത്. എന്നാല്‍ തുടര്‍പഠനത്തിനുള്ള ഭാരിച്ച ഫീസ് കണ്ടെത്താനാകാതെ വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് അന്ന കേര്‍ എന്ന വിദ്യാര്‍ത്ഥിനി. ഡയറക്ട് പ്രൊവിഷന്‍ സംവിധാനത്തില്‍ asylum seeker ആയി കഴിയുന്ന അന്നയും അമ്മയും രണ്ടുവര്‍ഷം മുമ്പ് ഉക്രൈനില്‍ നിന്ന് അയര്‍ലന്‍ഡിലെത്തിയവരാണ്. ലിമെറികിലെ Coláiste Nano Nagle ലെ വിദ്യാര്‍ത്ഥിയായിരുന്ന അന്ന ഡബ്ലിന്‍ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ ഫിസിയോ തെറാപ്പിയില്‍ ഉപരിപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവില്‍ ഇതിന് 10,000 യൂറോയ്ക്കും 50,000 യൂറോയ്ക്കുമിടയില്‍ ഫീസടയ്ക്കണം. തന്റെ അവസ്ഥയെക്കുറിച്ച വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സല്ലിവനോട് പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ കോളേജില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യതയെക്കുറിച്ചറിയാന്‍ നാളെ അന്നയ്ക്ക് മന്ത്രിയെ കാണാനാകുമെന്നാണ് സൂചന. ലീവിംഗ് സെര്‍ട്ട് റിസല്‍റ്റ് മന്ത്രിയെ കാണിക്കുമെന്നും സംസാരിക്കുമെന്നും അന്ന പറയുന്നു. രണ്ടാഴ്ച മുന്‍പ് അന്ന മന്ത്രിയെ കണ്ട് സംസാരിച്ചിരുന്നു. അന്ന് എന്തെങ്കിലും മാര്‍ഗം കണ്ടെത്താമെന്ന് മന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അന്ന പറയുന്നു. വെള്ളിയാഴ്ച അതായത് നാളെ വീണ്ടും അന്ന മന്ത്രിയെ കാണുകയാണ്. ഉപരിപഠനത്തിന് സഹായം തേടി.

asylum system ലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐറിഷ് കുട്ടികളുടെ ഫീസ് തന്നെ ഏര്‍പ്പെടുത്തണമെന്ന് Coláiste Nano Nagle സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മരിയന്‍ കമ്മിന്‍സ് ആവശ്യപ്പെട്ടു. ഡയറക്ട് പ്രൊവിഷന്‍ സംവിധാനം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് 170 നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷമാദ്യം ഡയറക്ട് പ്രൊവിന്‍ സംവിധാനത്തിലെ വിദ്യാര്‍ത്ഥികളെ ഐറിഷ് സ്റ്റുഡന്‍സിനു നല്‍കുന്ന തുല്യ പരിഗണന നല്‍കാമെന്ന് വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചിരുന്നു. അന്ന മാത്രമല്ല അന്നയെപ്പോലെ നിരവധി കുട്ടികള്‍ തുടര്‍പഠനത്തിന് ബുദ്ധിമുട്ടുന്നുണ്ടെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അന്നയെപ്പോലുള്ള കുട്ടികളെ സര്‍ക്കാര്‍ കയ്യൊഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയില്‍ മികച്ച വിജയം നേടിയെങ്കിലും തുടര്‍പഠനത്തെക്കുറിച്ചുള്ള ആശങ്കമാത്രമാണ് അന്നയെപ്പോലുള്ള കുട്ടികള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: