ലീമെറിക് ഹോസ്പിറ്റല്‍ വാര്‍ഡുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ലീമെറിക്ക്: ലീമെറിക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഒരു വാര്‍ഡ് അടച്ചുപൂട്ടുന്നതിനെതിരെ പ്രധിഷേധം ശക്തമാവുന്നു. ആശുപത്രി തിരക്കുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനിടെയാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടത്. നേഴ്‌സിങ് സംഘടനകളുടെയും, ലീമെറിക് ടി.ഡി-മാരുടെയും എതിര്‍പ്പിനെ മറികടന്ന് ആശുപത്രി മാനേജ്മെന്റ് അടച്ചുപൂട്ടല്‍ നടപടിയുമായി മുന്നോട്ട് പോവുകയാണ്.

അയര്‍ലണ്ടിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളില്‍ ഒന്നാണ് ലീമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. ഇവിടെ ആയിരക്കണക്കിന് രോഗികളാണ് ബെഡ്ഡിന് വേണ്ടി കാത്തിരിക്കുന്നത്. വാര്‍ഡ് 1എ ആണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഇതോടെ ആശുപത്രിയിലെ 17 ബഡ്ഡുകള്‍ നഷ്ടമാകും.

ആശുപത്രി മാനേജ്മെന്റ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഫിന്‍ ടി.ഡി മോറിസ് കിങ്ലിവര്‍ മാനേജുമെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വാര്‍ഡ് 1എ യില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ഉപയോഗിക്കാനാവില്ലെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് പറയുന്നു. കാലാവധി കഴിഞ്ഞ ബെഡുകള്‍ മാറ്റി നല്കുന്നതുള്‍പ്പെടെ എച്ച്.എസ്.ഇ നല്‍കിയ യാതൊരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് മാനേജ്മെന്റ് കുറ്റപ്പെടുത്തി.

ലീമെറിക് ആശുപത്രിയില്‍ കുറഞ്ഞ ദിവസങ്ങളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യുന്നിടമാണ് വാര്‍ഡ് 1എ. പല വകുപ്പുകളിലായി ആയിരക്കണക്കിന് രോഗികളാണ് ഇവിടെ ട്രോളിയില്‍ തുടരുന്നത്. ആശുപത്രിയില്‍ അടിസ്ഥാന വികസന സൗകര്യവും ഇതുവരെ വിപുലീകരിക്കപ്പെട്ടിട്ടില്ല.

നിലവിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് കൂടാതെ മറ്റൊന്ന് കൂടി നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വെളിച്ചം കാണാത്തത് വന്‍ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാവുന്നു. ഇത് കൂടാതെ ആവശ്യത്തിന് ആരോഗ്യ ജീവനക്കാരും ഇവിടെ ഇല്ല. നേഴ്സ്, കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ലീമെറിക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്ഡി എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റ് ആണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: