ലീമെറിക് പോസ്റ്റ് ഓഫീസ് ഡിപ്പോയില്‍ സംശയാസ്പദമായി പാര്‍സല്‍; ബോംബ് സ്‌കോഡ് പരിശോധന തുടരുന്നു…

ലീമെറിക്: ലീമെറിക് പോസ്റ്റ് ഓഫീസ് ഡിപ്പോയില്‍ സംശയിക്കപ്പെടുന്ന നിലയില്‍ പാര്‍സല്‍ കണ്ടെത്തി. ഇന്ന് അതിരാവിലെയാണ് പാര്‍സല്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് പോസ്റ്റല്‍ ജീവനക്കാര്‍ പറയുന്നു. സംശയത്തെ തുടര്‍ന്ന് ബോംബ് സ്‌കോഡ് ഡിപ്പോയില്‍ എത്തി കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ചു. പാര്‍സല്‍ സൂഷ്മ പരിശോധന തുടരുകയാണ്.

ആഴ്ചകള്‍ക്ക് മുന്‍പ് ലണ്ടനിലെ എയര്‍പോര്‍ട്ടുകളിലും, റയില്‍വേ സ്റ്റേഷനുകളിലും അയര്‍ലണ്ടിലെ ബസ് ഏറാന്റെ പേരില്‍ വ്യാജ പാര്‍സല്‍ എത്തിയിരുന്നു. ഇതില്‍ എയര്‍പോര്‍ട്ടിലെ പാര്‍സല്‍ ജീവനക്കാര്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. എ4 എന്‍വലപ്പുകളില്‍ 3018 ലെ ലൗ അയര്‍ലണ്ട് സ്റ്റാമ്പുകള്‍ പതിച്ചായിരുന്നു പാക്കേജെത്തിയത്. ഇതില്‍ ഡബ്ലിനായിരുന്നു റിട്ടേണ്‍ അഡ്രസായി കൊടുത്തത്.

ഈ സംഭവങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രാജ്യതെഹ് ഭീകരവിരുദ്ധ സേന പാഴ്‌സലുകളും, ലെറ്ററുകളും സൂക്ഷിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപരിചിതമായ മേല്‍വിലാസത്തില്‍ എത്തുന്നവ ബോംബ് സ്‌പോടിന് കൈമാറാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: