ലീപ് കാര്‍ഡ് സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ടോപ് അപ് ചെയ്യുന്നത്…അടുത്ത വര്‍ഷത്തില്‍ നപ്പാകുമെന്ന് റിപ്പോര്‍ട്ടുകള്‍..പരീക്ഷണം നടന്ന് കൊണ്ടിരിക്കുന്നു

ഡബ്ലിന്‍: ലീപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക്  അവ സ്മാര്ട്ട് ഫോണില്‍ സ്പര്‍ശിക്കുന്നതിലൂടെ ടോപ് അപ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ സൗകര്യം വരുന്നു. അടുത്തവര്‍ഷം തന്നെ വേഗത്തില്‍ സംവിധാനം നിലവില്‍ വരും. ജനുവരിയില്‍  വിവിധ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി  വ്യക്തമാക്കും.  സംവിധാനത്തിന്‍റെ പരീക്ഷണ നടപടികള്‍ ഇപ്പോള്‍ നൂറ് കണക്കിന് പേരില്‍ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ഇതിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നടത്തിപ്പ് നടന്ന് വരികയാണ്.  ഇതില്‍ നിന്ന് ഉപഭോക്താക്കളുടെ  പ്രതികരണം ആരാഞ്ഞ ശേഷം പൊതു ജനങ്ങള്‍ക്ക് അടുത്തമാസത്തോടെ കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കും.

 സംവിധാനം ആന്‍ഡ്രോയിഡ് ഫോണ്‍ വെര്‍ഷന്‍ 4.4ഉം അതിന് മുകളിലും ഉള്ളവര്‍ക്കാണ് ഉപയോഗിക്കാന‍് കഴിയുക.  ഗൂഗിള്‍ പ്ലേ അക്കൗണ്ടും സ്മാര്‍ട്ട് ഫോണില്‍ എന്‍എഫ്സിയും ഉള്ളവര്‍ക്ക് പരീക്ഷണത്തില്‍ പങ്കെടുക്കാം. ഐഫോണുള്ളവര്‍ക്ക് ഈ രീതി ഉപയോഗിക്കാന‍് കഴിയില്ല.  ആപ്പിള്‍ പ്ലേ അയര്‍ലന്‍ഡില്‍ ലഭ്യമാകാത്തതാണ് കാരണം. എന്‍എഫ്സിയില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ അനുവദിക്കുകയും ഇല്ല.  എന്‍എഫ്സി എന്നത് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നതിന്‍റെ ചുരുക്കപേരാണ്. തൊട്ടടുത്തുള്ള ഉപകരണത്തിലേക്ക് വയര്‍ലെസ് ആയി ഡാറ്റകള്‍ കൈമാറുന്നതിന് ആണിത് ഉപയോഗിക്കുന്നത്.

 നിങ്ങളുടെ ഫോണില്‍ എന്‍എഫ്സി ഉണ്ടോ എന്ന് ഉറപ്പില്ലെങ്കില്‍ സെറ്റിങ്സില്‍ പോകുകയും മോര്‍ (വയര്‍ലെസ്, നെറ്റ് വര്‍ക്ക് സബ്മെനുവിന് താഴെ) നോക്കുകയും ചെയ്യുക. തുടര്‍ന്ന് എന്‍എപ്സി ഓണ്‍ചെയ്യാവുന്നതാണ്.  കോര്‍ക്ക്, ഡബ്ലിന്‍, ഗാല്‍വേ, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് യാത്രക്കാര്‍ക്കാര്‍ക്കാണ് ലീപ് കാര്‍ഡ് ഉപയോഗിക്കാനാവുക.  LeapNFC@nationaltransport.ieഎന്ന വിലാസത്തില്‍ പുതിയ സംവിധാനത്തിന്‍റെ പരീക്ഷണ ഘട്ടത്തില്‍ പങ്കാളികളാകണമെങ്കില്‍  താത്പര്യം വ്യക്തമാക്കി അപേക്ഷിക്കാവുന്നതാണ്.

https://youtu.be/jtphd9eqAG8

Share this news

Leave a Reply

%d bloggers like this: