ലിസ സ്മിത്തിന്റെ തിരിച്ചുവരവ്; ലിയോ വരേദ്കറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പാറ്റ് ഫ്‌ളാനഗന്‍.

ഡബ്ലിന്‍: സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അകപ്പെട്ട ലിസ സ്മിത്തിനെ അയര്‍ലണ്ടിലേക്ക് തിരിച്ചെത്തിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് ഫൈന്‍ ഗെയില്‍ അംഗം പാറ്റ് ഫ്‌ളാനഗന്‍. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പൈശാചിക സ്വഭാവമുള്ള ഭീകരസംഘടനയുടെ ഭാഗമായ ലിസയെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കുന്ന പ്രധാനമന്ത്രി അയര്‍ലഡിനോട് ചെയ്യുന്ന വഞ്ചനയാണെന്നും ഫ്‌ളാനഗന്‍ ആരോപണം ഉയര്‍ത്തി.

സ്മിത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം മനസ്സിലായിട്ടും ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന് ഭരണകക്ഷിയിലെ തന്നെയുള്ള ഒരു വിഭാഗവും വരേദ്കറിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പക്വതയോടുകൂടിയ വ്യക്തിത്വമായിരുന്നു ലിസയുടേത്. എയര്‍കോര്‍പ്‌സില്‍ അംഗമായ ഇവര്‍ ഭീകരസംഘടനയിലേക്ക് മാറിയത് സ്വന്തം ഇഷ്ടത്തോടെയാണ്. പകരം ഇവരെ തട്ടിക്കൊണ്ട് പോയതല്ല. അതുകൊണ്ട് തന്നെ സ്മിത്തിന് സ്വന്തം നാട്ടിലേക്ക് സ്വാഗതം അരുളുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായ നടപടിയാണെന്ന് ഫ്‌ളാനഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റു രാജ്യങ്ങളെല്ലാം ഇത്തരം വിഷയത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമ്പോള്‍ ഐറിഷ് സര്‍ക്കാര്‍ യുക്തിഹീനമായ നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് പാറ്റ് അഭിപ്രായപ്പെടുന്നു. ജിഹാദി വധുക്കളുടെ കാര്യത്തില്‍ ബ്രിട്ടന്‍ എടുത്ത നിലപാടുകള്‍ തീര്‍ത്തും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്പെടുന്നു. തീവ്രവാദത്തിന്റെ ഭാഗമായവരെ രാജ്യത്തേക്ക് കടക്കുന്നതിന് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന് പകരം അയര്‍ലന്‍ഡ് വഴിമാറി സഞ്ചരിക്കുന്നത് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ആവേശത്തിന് ഭീകരവാദിയായി മാറിയാലും പിന്നീട് ഒരിക്കല്‍ സ്വന്തം നാട്ടിലേക്കു തിരിച്ച് വരാമെന്ന ചിന്ത മോശമായ ഒരു സന്ദേശം കൂടിയാണ് നല്‍കുന്നത്. ലിസ സ്മിത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഐറിഷ് സര്‍ക്കാര്‍ വിവിധ രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് ഗഹനമായ കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും പാറ്റ് വ്യക്തമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: