ലിസ സ്മിത്തിനെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍: അയര്‍ലണ്ടിലെ ന്യുനപക്ഷ വിഭാഗവും ലിസയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു : അയര്‍ലണ്ടിന്റെ മാത്രമല്ല യൂണിയന്‍ രാജ്യങ്ങളുടെ സുരക്ഷാ ഉത്തരവാദിത്വം ഫിനഗേലിന് എന്ന് യൂറോപ്പ്യന്‍ യൂണിയന്‍

ഡബ്ലിന്‍ : ജിഹാദി വധു ലിസ സ്മിത്തിനെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കെന്ന് മന്ത്രി ലിയോ വരേദ്കര്‍. ഇതിനു വേണ്ടിയുള്ള എല്ലാ നയതന്ത്ര നടപടികളും പൂര്‍ത്തിയായെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലിസ ജിഹാദി വധു ആയെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി റിക്രൂട്‌മെന്റുകളൊ, പരിശീലങ്ങളോ നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിലൂടെ മനസിലായതായും വരേദ്കര്‍ അറിയിച്ചു. അയര്‍ലണ്ടിലെ ഒരു മുന്‍ സേനാവിഭാഗം ആണെന്ന പരിഗണനയാണ് ലിസയ്ക്ക് നല്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സിറിയന്‍ ക്യാമ്പില്‍ ഇവര്‍ ദുരിതം അനുഭവിക്കുകയാണെന്നും നാട്ടിലേക്ക് ഇവരെയും ഇവരുടെ കുട്ടിയേയും തിരിച്ചെത്തിക്കും എന്നുമാണ് മന്ത്രി പറയുന്നത്. അയര്‍ലണ്ടിലെ ന്യുനപക്ഷ വിഭാഗവും സ്മിത്തിനെ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. അടുത്തിടെ നടന്ന മാധ്യമ അഭിമുഖങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂര നടപടികളെ താന്‍ പിന്താങ്ങുന്നില്ലെന്ന് ലിസ പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍ ഒരു ഭീരവാദി എന്ന പേരില്‍ അറിയപ്പെടുന്നതില്‍ തനിക്ക് മനോവിഷമം ഉണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

തന്റെ മകളെയും ഒരു ഭീകര പശ്ചാത്തലത്തില്‍ അറിയപ്പെടും എന്നതോര്‍ക്കുമ്പോള്‍ അയര്‍ലണ്ടിലേക്ക് തിരിച്ചുവരാന്‍ തോന്നുന്നില്ലെന്നും ലിസ പ്രതികരിച്ചിരുന്നു. യൂറോപ്പ്യന്‍ യൂണിയനില്‍ ചില അംഗങ്ങള്‍ ലിസയുടെ കടന്നുവരവിനെ അനുകൂലിക്കുബോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ ഈ നടപടിയെ അപലപിച്ചിരുന്നു. ലിസ ഇനിയും ദേശ വിരുദ്ധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടില്ലെന്നു ഉറപ്പു നല്കാന്‍ അയര്‍ലന്‍ഡിന് കഴിയുമോ എന്നാണ് ബ്രിട്ടന്‍ ചോദിച്ചത്. അതുമാത്രമല്ല ലിസ തിരിച്ചെത്തുമ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ മുഴുവന്‍ സുരക്ഷാ ഉത്തരവാദിത്തവും അയര്‍ലണ്ടിലെ ഫിനഗേല്‍ നേതൃത്വത്തിന് മാത്രമായിരുക്കുമെന്നും യൂണിയന്‍ രാജ്യങ്ങള്‍ പറഞ്ഞിരുന്നു.

ഒരു ജിഹാദി വധുവിനെ സ്വീകരിക്കുന്ന ആദ്യ രാജ്യമായി അയര്‍ലണ്ടു മറയുകയും ചെയ്യും. ജിഹാദി വധു ആകുന്നതിന് മുന്‍പ് ലിസ സേനാവിഭാഗങ്ങള്‍ക്കിടയില്‍ ചില തീവ്ര മതചിന്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം ഉറപ്പിക്കുമ്പോഴും അവര്‍ക്ക് യൂറോപ്പില്‍ ലിസ യുടെ സാനിധ്യം ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ യൂറോപ്പില്‍ ഈ ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകാന്‍ കാരണമാകും എന്നും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ലിസ ഇപ്പോഴും തീവ്ര ഇസ്ലാം തന്നെയാണ് എന്നതാണ് അതിന്റെ പ്രധാന കാരണം.

Share this news

Leave a Reply

%d bloggers like this: