ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ മാറ്റം വരുത്തല്‍ വിദഗ്ദ്ധ സമിതിയുടെ പരിഗണനയില്‍

ഡബ്ലിന്‍: ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ കാതലായ മാറ്റം വരുത്താന്‍ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം. ഒറ്റ പരീക്ഷ നടത്തി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശിപ്പിക്കുന്ന രീതി നിര്‍ത്തലാക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസ്സെസ്സ്‌മെന്റ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല സമിതിയുടെ പരിഗണനക്ക് വിട്ടു.

ക്ളാസ് റൂമുകളില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ വിലയിരുത്തപ്പെടുകയും അതനുസരിച്ചുള്ള പഠന മികവും ഫൈനല്‍ പരീക്ഷക്കൊപ്പം കൂട്ടിച്ചേര്‍ക്കണമെന്നും കരിക്കുലം കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഫൈനല്‍ പരീക്ഷയുടെയും ക്ളാസ് റൂം അസസ്‌മെന്റും ഒരുമിച്ച് വാല്യൂ ചെയ്യപ്പെടുന്നത് ലിവിങ് സെര്‍ട്ടിന്റെ പഠന മികവ് വര്‍ധിപ്പിക്കുമെന്നുമാണ് കരിക്കുലം കമ്മിറ്റിയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍. ഇതോടെ പരീക്ഷക്ക് പഠിക്കുക എന്ന പതിവ് രീതി ഒഴിവാക്കി ക്ലാസ്സ് റൂം പഠനത്തിനും പ്രാധാന്യം ലഭിക്കും.

സ്വീഡന്‍, നെതെര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളെ പിന്തുടര്‍ന്നാണ് അയര്‍ലണ്ടിലെ വിദ്യാഭ്യാസ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ ആയിരിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: