ലിയോ വരേദ്കറിന്റെ ജനപ്രീതി കുറയുകയാണോ? ഐറിഷ് ജനത ഫിയാനോ ഫോലിനോട് കൂടുതല്‍ അടുക്കുന്നു.

ഡബ്ലിന്‍: ഫൈന്‍ ഗേളിന്റെ ശോഭ കുറഞ്ഞുവരുന്നു. അയര്‍ലണ്ടില്‍ ജനപ്രീയ രാഷ്ട്രീയ പാര്‍ട്ടി ഫൈന്‍ ഗെയിലിന് ജനപിന്തുണ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. സണ്‍ഡേ ടൈംസ് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലിയോ വരേദ്കര്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ശേഷം ഫൈന്‍ ഗെയിലിന് മികച്ച പിന്തുണ ആയിരുന്നു ലഭിച്ചുവന്നത്. ഭരണകക്ഷിയുടെ ചില നിലപാടുകള്‍ അണികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതാവാം പാര്‍ട്ടിയുടെ പിന്തുണ കുറഞ്ഞതിന് കാരണമായതെന്നാണ് നിരീക്ഷണം. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വരേദ്കറിന് അത്ര ശോഭിക്കാനും കഴിഞ്ഞില്ല. തെരേസ മേയുമായി നിരന്തരമായ ചര്‍ച്ചകള്‍ നടന്നെങ്കിലും അതിര്‍ത്തി പ്രശ്‌നങ്ങളില്‍ വരേദ്കര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന ആക്ഷേപവും ഇദ്ദേഹത്തിന്റെ പിന്തുണ കുറിക്കുകയായിരുന്നു.

അഭിപ്രായ സര്‍വേയില്‍ പങ്കെടുക്കുന്ന 50 ശതമാനം ആളുകളും ഫിയാന ഫോളിന്റെ വയ്ക്കല്‍ മാര്‍ട്ടിനെ പിന്തുണച്ചു. ഭാവിയില്‍ അയര്‍ലണ്ടിലെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവായി മാര്‍ട്ടിനെ 51 ശതമാനം ആളുകള്‍ അംഗീകരിച്ചു. പ്രധാനമന്ത്രിയായ ശേഷം ലിയോ വരേദ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഫൈന്‍ ഗെയില്‍ രാഷ്ട്രീയത്തില്‍ വേണ്ടവിധത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല. പാര്‍ട്ടിയുടെ മുഖഛായ മാറ്റിയെടുക്കാന്‍ ഫൈന്‍ ഗെയില്‍ പുതിയ തന്ത്രം മെനയേണ്ടി വരും. അയര്‍ലന്‍ഡില്‍ ഗ്രീന്‍ പാര്‍ട്ടിയും മറ്റു ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടികളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: