പീഢാനുഭവ ശുശ്രൂഷകള്‍

ഡബ്ലിന്‍ ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍

ഡബ്ലിന്‍ :ഡോണിബ്രൂക്ക് സെന്റ് മേരീസ് ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാ.കുര്യന്‍ പുതിയപുരയിടത്തിന്റെ (തൂത്തൂട്ടി ധ്യാനകേന്ദ്രം ,കോട്ടയം ) കാര്‍മ്മികത്വത്തില്‍ വിശുദ്ധ വാരാചരണം നടത്തപ്പെടും .
25 ഞായര്‍ രാവിലെ 11ന് ഹോസാന ശുശ്രൂഷ നടത്തപ്പെടും .
28 ബുധന്‍ വൈകിട്ട് 5 ന് കുമ്പസാരവും തുടര്‍ന്ന് പെസഹാ ശുശ്രൂഷകളും ,30 വെള്ളി രാവിലെ 11 ന് ദുഃഖ വെള്ളി ശുശ്രൂഷകളും നടത്തപ്പെടും .
ഏപ്രില്‍ 1 ഞായര്‍ രാവിലെ 11 മണിക്ക് ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടത്തപ്പെടും .

വികാര്‍ ഫാ ഡോ .തോമസ് ജേക്കബ് മണിമല .
സെക്രട്ടറി :സി പി തങ്കച്ചന്‍ കടവില്‍ (0862285139)
ട്രസ്റ്റി :സെനി ചാക്കോ (0877686773)

സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി കാര്‍മ്മികത്വം വഹിക്കും

മാര്‍ച്ച് 23 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ കുരിശിന്റെ വഴിയും മറ്റ് തിരുക്കര്‍മ്മങ്ങളും കുമ്പസാരവും നടത്തപ്പെടും.
മാര്‍ച്ച് 25 ഞായറാഴ്ച ഉച്ചക്ക് 2:30 മുതല്‍ ഓശാന ഞായര്‍ കര്‍മ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും
മാര്‍ച്ച് 28 ബുധനാഴ്ച ഉച്ചക്ക് 2:30 ന് വ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനിക്ക് സ്വീകരണവും പെസഹ ശുശ്രൂഷകളുടെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പെസഹ ആചരിക്കലും നടത്തപ്പെടും ( തിരുമേനിയുടെ സൗകര്യാര്‍ത്ഥം പെസഹ ശുശ്രൂഷ ബുധനാഴ്ചയാണ് നടത്തപ്പെടുക)
മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍
മാര്‍ച്ച് 31 ശനിയാഴ്ച ഉച്ചക്ക് 2:30 മുതല്‍ ഈസ്സര്‍ തിരുക്കര്‍മ്മങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്
Chaplin Fr.Abraham Pathackal
Trustee Dr.Benish Paily 0876850067
Secretary Rajesh Varughese 0894577502

ലിമ്രിക്ക് പീഢാനുഭവ ശുശ്രൂഷകള്‍

ലിമ്രിക്ക്: ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ കഷ്ടാനുഭവത്തെയും, ക്രൂശ്മരണത്തെയും, കബറടക്കത്തേയും, പുനരുത്ഥാനത്തേയും പരിശുദ്ദസഭ അനുസ്മരിക്കുന്ന ശുശ്രൂഷകള്‍ ലിമ്രിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ഇദംപ്രഥമമായി മാര്‍ച്ച് 25 മുതല്‍ 31 വരെ ലിമ്രിക്കിലെ സെന്റ്
ക്യാമിലസ് ചാപ്പലില്‍ ആചരിക്കുന്നു.

Location:- g.co/kgs/ig8U8s

മാര്‍ച്ച് 25 ഞായറാഴ്ച ഒരു മണിമുതല്‍ ഓശാന പെരുന്നാള്‍ (കുരുത്തോല വാഴ്വ്, പ്രദക്ഷിണം) കൊണ്ടാടും.

28 ബുധനാഴ്ച 3 മണിക്ക് പെസഹാ പെരുന്നാള്‍ ആചരിക്കും.

30 ം തിയ്യതി വെള്ളിയാഴ്ച 9:30 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടത്തപ്പെടും.

31 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 മുതല്‍ ഉയര്‍പ്പു പെരുന്നാള്‍ (ഈസ്റ്റര്‍ ശുശ്രൂഷ) ആരംഭിക്കും. പ്രദക്ഷിണം, ശുബ്‌കോനൊ ശുശ്രൂഷ എന്നിവയോടെ പീഢാനുഭവ ശുശ്രൂഷകള്‍ സമാപിക്കും.
വികാരി ഫാ. നൈനാന്‍ പി. കുര്യാക്കോസ് കാര്‍മികത്വം വഹിക്കും.
വി. കുമ്പസാരത്തോടും പ്രാര്‍ത്ഥനയോടും ഒരുക്കത്തോടും ശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹംപ്രാപിപ്പാന്‍ ഏവരെയും ക്ഷണിക്കുന്നു. St.George Indian Orthodox Church,Limerick

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് (വികാരി): 0877516463

റേ ഡാനിയേല്‍ (ട്രസ്റ്റി): 0899756795

ജിജി ഉമ്മന്‍( സെക്രട്ടറി): 0894520395

Share this news

Leave a Reply

%d bloggers like this: