‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018’ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.

ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളില്‍ (വെള്ളി ശനി ഞായര്‍)നടക്കും.അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം.

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കും.കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ആത്മീയതയില്‍ കൂടുതല്‍ വളരുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: