ലിമെറിക്കില്‍ പുതിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റ് ഇനിയും വൈകും…

ഡബ്ലിന്‍: ലിമെറിക്കില്‍ പുതിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റ് പ്രവര്‍ത്തിക്കുന്നത് ഇനിയും വൈകും. Dooradoyleയില്‍ വരുന്ന പുതിയ യൂണിറ്റ് 2016  അവസാന ത്രൈമസത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു കുരുതിയരുന്നത്.  കഴിഞ്ഞ ദിവസം യുഎല്‍ ആശുപത്രി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ്  പുതിയ യൂണിറ്റ് തുടങ്ങുന്നതിനും 24 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്കില്‍  നിര്‍മ്മിക്കുന്നതിനുമുള്ള കരാര്‍ ഒപ്പുവെച്ചു.  താമസിയാതെ തന്നെ ആദ്യ നിര്‍മ്മണ പ്രവര്‍ത്തനം ആരംഭിക്കും.  €25മില്യണ്‍ തുകയും പതിനിട്ട് മാസവും പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരും.

2016അവസാനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതിയതെങ്കിലും അതില്‍ കൂടുതല്‍സമയം ആവശ്യമായി വരും. നിലവിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കരാര്‍ ആയെന്നതാണെന്നും ആശുപത്രി ഗ്രൂപ്പ് വക്താക്കള്‍ അഭിപ്രായപ്പെടുന്നു. ചില എഞ്ചിനിയറിങ് പ്രശ്നങ്ങല്‍ ഉള്ളത് പരിഹരിക്കേണ്ടതുണ്ടായിരുന്നെന്നും ഇത് പരിഹരിക്കപ്പെട്ടെങ്കില്‍ മാത്രമേ പ്രൊജക്ട് വര്‍ക്ക് നടക്കുമ്പോള്‍ രോഗികള്‍ക്ക് സേവനം തടസം കൂടാതെ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂവെന്നാണ് ആശുപത്രി വക്താക്കള്‍ പറയുന്നത്. കരാര്‍ നല്‍കുന്നതിന് മുമ്പ് ടെണ്ടറില്‍ വ്യക്തതവരുത്തുകയും വേണ്ടതുണ്ടായിരുന്നു. മറ്റ് ചില പ്രശ്നങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നതാണ്. പുതിയ ഇലക്ട്രിക് സ്വിച്ച് റൂം, നിലവിലെ ഇലക്ട്രികല്‍ സര്‍വീസില്‍ നിന്ന് ചില മാറ്റങ്ങള്‍തുടങ്ങിയ വേണ്ടി വരും.

നേരത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റ്  2015ല്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു വാഗ്ദ്ധാനം.  നിലവില്‍ ഇനി പതിനെട്ട്മാസം വേണം പ്രവര്‍ത്തിക്കാന്‍.  നിലവിലുള്ള എമര്‍ജിസി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മൂന്ന് മടങ്ങാണ് പുതിയ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സ്ഥല സൗകര്യം ഉണ്ടാകുക. ഗ്രൗണ്ട് ഫ്ലോറിലാണ് ഇതൊരുക്കുന്നത്. ഐസിയുവിന് അടുത്ത് തന്നെ ആയിരിക്കും പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതും. പന്ത്രണ്ട് മാസത്തിനുള്ളില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്.  മിഡ് വേസ്റ്റേണ്‍ ഹോസ്പിറ്റല്‍ ഡെവലപ്മെന്‍റ് ട്രസ്റ്റ് , ജെപി മക് മാനസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നിവര്‍ യൂണിറ്റിന് പിന്തുണ നല്‍കുന്നുണ്ട്. ഡയലാസിസ് ആവശ്യം വര്‍ധിച്ച് വരുന്നുണ്ടെന്ന് ആശുപത്രി വ്യക്തമാക്കുന്നുണ്ട്. ജോണ്‍ സിസ്ക്  ആന്‍റ് സണ്‍ ഹോള്‍ഡിങ്സ് ലിമിറ്റഡാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

Share this news

Leave a Reply

%d bloggers like this: