ലിമറിക് സെ.ജോണ്‍സ് ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനി ടിനി സിറിള്‍ (37) ഇന്ന് ഉച്ചയോടെ നിര്യാതയായി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടിനി ഓപ്പറേഷന് ശേഷം ഐസി.സി.യുവിലായിരുന്നു. പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് ടിനി. രണ്ട് മക്കളാണ് ഇവര്‍ക്ക്.എട്ട് വയസുകാരി റിയയും ,നാല് വയസുകാരന് റിയോണും. ഭര്‍ത്താവ് സിറിള്‍ ജോയി ലിമറിക്കില്‍ ചെഫായി ജോലി ചെയ്യുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ എത്തിയതാണ് ടിനി. ടിനിയുടെ മരണവിവരമറിഞ്ഞ് ഉറ്റവരും സുഹ്രത്തുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
എടത്വ നീലിക്കാട്ടില്‍ കുടുംബാംഗമാണ് പരേത. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു