ലിമെറിക്: അഭിഷേകാഗ്നി നിറച്ച് ലിമെറിക്കില്‍ ത്രിദിന ധ്യാനത്തിന് തുടക്കം. ലിമെറിക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ധ്യാനത്തില്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം മലയാളികള്‍ പങ്കെടുത്തു.
പാട്രിക്സ് വെല്ലിലെ റെഡ്കോഴ്സ് ഓഡിറ്റോറിയത്തില്‍ രാവിലെ ജപമാലയോടെ ശുശ്രൂഷകളാരംഭിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടന്നു. സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോ- ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ഫാ. ആന്റണി പെരുമായന് ധ്യാനം ഉദ്ഘാടനം ചെയ്തു. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
രാവിലെ 9ന് ലിമെറിക് ബിഷപ്പ് ബ്രണ്ടന്‍ ലീഹി വചന സന്ദേശം നല്കി വിശ്വാസികളെ ആശിര്‍വദിക്കും. ഇന്നും നാളെയും രാവിലെ 9 മുതല്‍ 5.30 വരെ ധ്യാനം തുടരും.
1300 ഓളം പേര് ആദ്യ ദിവസത്തെ ധ്യാനത്തില്‍ പങ്കെടുത്തു. തിരക്ക് പരിഗണിച്ച് ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
-എജെ-