ലിമറിക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയപെരുന്നാള്‍

ലിമറിക്: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുടെ 1714)മത് ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ശനിയാഴ്ച ഇടവക മെത്രാപ്പോലിത്ത അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിക്കും. രാവിലെ 9ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വി. കുര്‍ബാനയും നടത്തപ്പെടും. മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും.

അത്ഭുത സഹദായും സഭയുടെ വലിയ രക്തസാക്ഷിയുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള അയര്‍ലണ്ടിലെ പ്രഥമ ദേവാലയമാണ് ലിമറിക്കിലെ ഓര്‍ത്തഡോക്‌സ് ഇടവക. വിളിച്ചാല്‍ വിളികേള്‍ക്കുന്ന മധ്യസ്ഥന്റെ ഓര്‍മ്മ കൊണ്ടാടുവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിശ്വാസികള്‍ നേര്‍ച്ച കാഴ്ചകളോടെ പെരുന്നാളില്‍ സംബന്ധിക്കാറുണ്ട്. അപ്പവും കറിയുമാണ് പ്രധാന നേര്‍ച്ച.

സണ്‍ഡേസ്‌കൂള്‍ മത്സരവിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും, ഇടവകയുടെ ലോഗോ പ്രകാശനവും അഭിവന്ദ്യ മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. പെരുന്നാള്‍ അനുഗ്രഹപ്രദമാകുവാന്‍ പ്രാര്‍ഥനാപൂര്‍വം എത്തിച്ചേരുവാന്‍ ഏവരെയും ക്ഷണിക്കുന്നു. വിശ്വാസികള്‍ക്ക് സ്‌നേഹ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.
ലിമ്‌റിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലില്‍ വച്ചാണ് പെരുന്നാള്‍ നടത്തപ്പെടുന്നുത്.

https://g.co/kgs/ig8U8s

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് (വികാരി): 0877516463

റേ ഡാനിയേല്‍ (ട്രസ്റ്റി): 0899756795

ജിജി ഉമ്മന്‍( സെക്രട്ടറി): 0894520395

Share this news

Leave a Reply

%d bloggers like this: