ലിമറിക്കിലെ മലയാളി നേഴ്‌സ് സോഫിയ ലോറന്‍സ് ഇന്‍ഡോറില്‍ നിര്യാതയായി

ലിമറിക് കാഹര്‍കോണ്‍ലിഷ് നിവാസിയും സെ.മൈക്കിള്‍സ് നേഴ്‌സിംഗ് ഹോമിലെ നേഴ്‌സുമായ സോഫിയ ലോറന്‍സ് (59) ഇന്‍ഡോറിയില്‍ നിര്യാതയായി. പാന്‍ക്രിയാസിലെ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ ആയിരുന്നു സോഫിയ ലോറന്‍സ്.പലപ്പോഴും ഷുഗര്‍ ലെവലില്‍ വ്യതിയാനം സംഭവിച്ചിരുന്നത് കാര്യമാക്കിയിരുന്നില്ല.ഒരു മാസം മുന്‍പ് ജോലി സമയത്ത് കടുത്ത വയര്‍വേദനയെത്തുടര്‍ന്ന് ലിമറിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സോഫിയയ്ക്ക് മഞ്ഞപ്പിത്തമാണെന്ന പ്രാഥമിക നിഗമനത്തെത്തുടര്‍ന്ന് ചികിത്സ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ബുദമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സോഫിയയുടെ employer sandra ഹോസ്പിറ്റലില്‍ നേരിട്ട് ഇടപെട്ട്  തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്ക് മാറ്റുകയാണുണ്ടായത്.സാന്‍ഡ്രയും സോഫിയയ്‌ക്കൊപ്പം നാട്ടിലേയ്ക്ക് പോയിരുന്നു.

ലിമറിക്കിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന സോഫിയയുടെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഐറിഷുകാരുടെ നേതൃത്വത്തില്‍ സോഫിയയുടെ രോഗശാന്തിക്കായി ലിമറിക്കില്‍ പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 6 നായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം നാളെ 3 മണിക്ക് ഇഡോറില്‍ നടത്തപ്പെടും. ഭര്‍ത്താവ് joy, ഏക മകള്‍ patricia.

Share this news

Leave a Reply

%d bloggers like this: