ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഐസിസ് തട്ടിക്കൊണ്ടു പോയെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുദ്ധം തകര്‍ത്ത ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഐസിസ് തട്ടിക്കൊണ്ടു പോയെന്ന് വിദേശകാര്യ മന്ത്രാലയം. മറ്റ് രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി ഒന്നര മാസമായി തടവിലാക്കിയിരിക്കുന്നതിന് പിന്നാലെയാണിത്. ജോലി ചെയ്യുന്ന സിര്‍ത്തിലെ ഇബന്‍ ഇ സിനയില്‍ നിന്നാണ് ഇന്ത്യക്കാരെ കടത്തിയതെന്നാണ് ട്രിപ്പോളിയിലെ ഇന്ത്യന്‍ ദൗത്യ സംഘം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്.

ഒഡിഷ സ്വദേശിയായ പ്രവാശ് രഞ്ജന്‍ സാമല്‍,? ആന്ധ്രാ സ്വദേശിയായ രാമമൂര്‍ത്തി കൊസനം എന്നിവരെയാണ് തീവ്രവാദ സംഘടന കടത്തിയതെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇരുവരുടെയും സുരക്ഷ ഉറപ്പാക്കാനും എത്രയും വേഗം മോചിപ്പിക്കാനും നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ട്രിപ്പോളിയിലെ ഇന്ത്യന്‍ ദൗത്യ സംഘം കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

മോചനത്തിന് സഹായിക്കാന്‍ പ്രദേശവാസികള്‍ക്കേ കഴിയൂ എന്നതിനാല്‍ അത്തരത്തിലും ശ്രമം തുടരുകയാണെന്നാണ് ഔദ്യോഗിക ഭാഷ്യം. വിഷയം നയതന്ത്ര തല ചര്‍ച്ചയിലേക്കെത്തിയ്ക്കുമെന്നും വിവരമുണ്ട്. സിര്‍ത്ത് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന രണ്ടു പേരെ ജൂലായിലാണ് തട്ടിക്കൊണ്ടു പോയത്. രാജ്യത്തെ സുപ്രധാന നഗരമായ സിര്‍ത്ത് ഐസിസിന്റെ നിയന്ത്രണത്തിലാണിപ്പോള്‍.

Share this news

Leave a Reply

%d bloggers like this: