ഐറീഷ് പാര്‍ലമെന്റ്‌ ആക്രമിക്കപ്പെട്ടേക്കാം, സുരക്ഷ വര്‍ധിപ്പിക്കാന്‍ ആലോചന

ഡബ്ലിന്‍: ലിന്‍സ്ററര്‍ ഹൗസിന് നേരെ ആക്രമണത്തിന് സാധ്യതയുള്ളതായി  ഗാര്‍ഡ വിലയിരുത്തല്‍. ഏകാകികളായ പ്രതിഷേധക്കാര്‍ ആക്രമണത്തിന് തുനിഞ്ഞേക്കാമെന്ന നിഗമനത്തില്‍ സുരക്ഷ ശക്തമാക്കുകയാണ് ഗാര്‍ഡ. കൂടുതല്‍ സിസിടിവി ക്യാമറകള്‍ പുറത്ത് സ്ഥാപിച്ച് കെട്ടിടപരിസരത്ത് ആരും ഒളിച്ചിരിക്കാതിരിക്കാനുള്ള നടപടി ആലോചിക്കുകയാണ് ഗാര്‍ഡ. കൂടാതെ വടക്കന്‍ അയര്‍ലന്‍ഡിലേക്ക് ഒരു വിഭാഗം സുരക്ഷാ ജീവനക്കാരെ പരിശീലനത്തിന് വിടാനും ഉദ്ദേശിക്കുന്നുണ്ട്.

ഗാര്‍ഡ കമ്മീഷണര്‍ നോറിന്‍ ഒ സള്ളിവന്‍ പാര്‍ലമെന്‍റ് കമ്മിറ്റിക്ക് മുമ്പാകെ നേരത്തെ ഹാജരായിരുന്നു. ജലക്കരത്തിനെതിരായ പ്രതിഷേധം ടിഡിമാരെ തടഞ്ഞ് നിര്‍ത്തുന്നതിലേക്കും ലിന്‍സ്റ്റര്‍ ഹൗസില്‍ നിന്ന് പുറത്ത് കടക്കാനാകാത്ത വിധത്തില്‍ ജനങ്ങള്‍ പാര്‍ലമെന്‍റ് കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടം വളയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച സംഭവിച്ചിട്ടണ്ടോ എന്ന് പൂര്‍ണ അന്വേഷണം നടത്താമെന്ന് സള്ളിവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ യുവാവായ ഒരാള്‍ വാളും കത്തികളുമായി പാര്‍ലമെന്‍റിലേക്ക് കടന്ന് വരാന്‍ ശ്രമിച്ചിരുന്നു. ഗിത്താറിന്‍റെ പെട്ടിയില്‍ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഗാര്‍ഡമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഉടനടിയുള്ള ഇടപെടല്‍ മൂലം ഇയാള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഗാര്‍ഡ സുരക്ഷ വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇക്കാര്യം വശദമായി പരിശോധിച്ചതില്‍ ഏകാംഗ ആക്രമണങ്ങള്‍ക്കുള്ള സാധ്യത അധികമാണ്. തിര്സകാരം അനുഭവിച്ചവരോട , അന്വേഷണത്തിന്‍റെ ഭാഗമായി പീഡനം നേരിട്ടെന്ന്കരുതന്നവരോ, പ്രലോഭിപ്പിക്കപ്പെട്ടവരോ ആകാം ആക്രമണത്തിന് പിന്നില്‍.

ലിന്‍സ്റ്റര്‍ ഹൗസിലെത്തുന്നവരെ ഇലക്ട്രോണിക് സ്കാനിങിന് വിധേയമാക്കാന്‍ സൗകര്യം വേണം. ഇതിനായി സജ്ജീകരണങ്ങള്‍ വേണെന്നും റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ അയര്‍ലന്‍ഡില്‍ സന്ദര്‍ശകരെ പരിശോധിക്കുന്നുണ്ട്. ഇത് കൂടാതെ സുരക്ഷാകാര്യത്തില്‍ പരിശീലനവും നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: