ലിന്‍സി അയര്‍ലണ്ടില്‍…

അയര്‍ലണ്ടിലേക്ക് പോയ ഏതൊരു മലയാളിക്കും ഗൃഹാതുരത്വം ഉണ്ടാക്കുന്ന തയ്യാറെടുപ്പുകളോടെ ലിന്‍സിയും അയര്‍ലണ്ടിലെത്തി. പ്രമുഖ വ്ലോഗര്‍ വിനീഷ് , ഭാര്യ ലിന്‍സിയുടെ അയര്‍ലന്‍ഡ് യാത്ര തയ്യറെടുപ്പുകള്‍ കിടിലന്‍ വീഡിയോയിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നഴ്സിംഗ് കോഴ്സ് കഴിഞ്ഞ് ഒ ഇ ടി ടെസ്റ്റ് പസ്സായി ഒരു ഏജന്‍സി വഴിയാണ് ലിന്‍സി അയര്‍ലണ്ടിലെത്തുന്നത്.

വ്ലോഗിന്റെ ഭാഗമായി പലയിടങ്ങളിലും വിനീഷിനൊപ്പം സഞ്ചരിച്ചതിനാല്‍ കൂള്‍ ആയി അയര്‍ലണ്ടിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന ലിന്‍സി ടെന്‍ഷന്‍ ഫ്രീ ആയിട്ടാണ് അയര്‍ലണ്ട് യാത്രയ്‌ക്കൊരുങ്ങിയത്. യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആസ്വാദ്യകരവും, അതോടൊപ്പം അയര്‍ലണ്ടിലേക്കു ആദ്യമായി യാത്രയ്ക്ക് തയ്യാറാകുന്നവര്‍ക്കും വളരെ ഉപകാരപ്രദവുമാക്കുകയാണ് വിനീഷ് വ്ലോഗര്‍.

യാത്രയുടെ തയ്യാറെടുപ്പുകളില്‍ അവശ്യം കരുതേണ്ട വസ്തുക്കള്‍, ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി അയര്‍ലണ്ട് യാത്രയെക്കുറിച്ചുള്ള വളരെ വിശാലമായ കുറെ കാര്യങ്ങളും ഉള്‍പ്പെടുത്തി വ്യത്യസ്തമായി ചെയ്ത വീഡിയോയ്ക്ക് നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്. ഇത്തരം ഒരു യാത്രയില്‍ ധരിക്കേണ്ട വസ്ത്രം മുതല്‍ അയര്‍ലണ്ടിലേക്ക് കൊണ്ടുപോകേണ്ട അത്യാവശ്യ വസ്തുക്കള്‍ വരെ ലളിതമായി വിശദീകരിക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അയര്‍ലണ്ടില്‍ രജിസ്റ്റേര്‍ഡ് നേഴ്സ് ആകാനുള്ള ആപ്റ്റിട്യൂട് ടെസ്റ്റ് പാസായി ലീമെറിക്കില്‍ ഇപ്പോള്‍ ലിന്‍സി ജോലിയ്ക്ക് കയറിയിട്ടുണ്ട്. ഇവിടെ എത്തിയ ശേഷം ലിന്‍സി കെറിയെ കുറിച്ചുള്ള ഒരു വീഡിയോ ഏറ്റവും അവസാനമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അയര്‍ലണ്ടിന്റെ മനോഹാരിത നമുക്ക് മുന്നിലെത്തിക്കാന്‍ വിനീഷ് വ്ലോഗര്‍ ഉടന്‍ തന്നെ അയര്‍ലണ്ടിലെത്തും.

പഴയകാലഘട്ടത്തെ ഓര്‍മിപ്പിക്കുംവിധം വ്യതിയാനങ്ങളൊന്നും ഇല്ലാതെ അതെ രീതിയില്‍ തന്നെ ഇന്നും നാട്ടില്‍ നിന്നും ഇവിടേക്ക് യാത്രതിരിക്കുന്നുവെന്നത് ഈ വീഡിയോ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ ബന്ധങ്ങളുടെ ഊഷ്മളതയുണ്ട്, നാടിന്റെ മനോഹാരിതയുണ്ട്, നാടിനോടുള്ള ഗൃഹാതുരത്വമുണ്ട്. അയര്‍ലണ്ടിലേക്ക് ചേക്കേറിയ ഓരോ പ്രവാസി മലയാളിയുടെയും നേര്‍ക്കാഴ്ചയായാണ് ലിന്‍സിയുടെ ഈ വ്‌ലോഗ്.

Share this news

Leave a Reply

%d bloggers like this: