ലിനിയുടെ ‘ത്യാഗപൂര്‍ണമായ ഓര്‍മ്മകളില്‍’ ഭര്‍ത്താവ് സജീഷ് ജോലിയില്‍ പ്രവേശിച്ചു

കോഴിക്കോട്: നിപ രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി ഇന്ന് ജോലിയില്‍ പ്രവേശിച്ചു. ലിനിയുടെ മരണത്തില്‍ തങ്ങളെ ആശ്വസിപ്പിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും ഫെയ്സ്ബുക്കിലൂടെ സജീഷ് നന്ദി പറഞ്ഞു. ജീവിച്ചു കൊതി തീരാതെയാണ് രണ്ടു കുഞ്ഞു മക്കളെയും എന്നിലേല്‍പ്പിച്ച് കൊണ്ട് ലിനി യാത്രയായത്.

ലിനിയുടെ മരണം ഞങ്ങള്‍ക്കുണ്ടാക്കിയ ആഘാതം, ഒറ്റപ്പെടല്‍, മക്കളുടെ ചോദ്യങ്ങള്‍. അറിയില്ലായിരുന്നു എങ്ങനെ അതിജീവിക്കും എന്ന്. പക്ഷെ അവളുടെ ആ കത്ത്, അതിലെ വരികള്‍ അതാണ് ഇനി എന്റെ ജീവിതം എന്ന് ഞാന്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടും തളരാതെ, ലിനിയുടെ ത്യാഗപൂര്‍ണ്ണമായ വിടവാങ്ങലില്‍ മനസ്സ് അര്‍പ്പിച്ചുകൊണ്ട് എന്റെ രണ്ടു മക്കളെയും ഹൃദയത്തോട് ചേര്‍ത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങള്‍ പോലെ അവരെയും കുടുംബത്തെയും ഞാന്‍ സംരക്ഷിക്കുമെന്ന് തീരുമാനിച്ചു എന്നും സജീഷ് തന്റെ കുറിപ്പില്‍ പറയുന്നു.

 

Share this news

Leave a Reply

%d bloggers like this: