ലിഗ കൊല്ലപ്പെട്ടതാകാനിടയില്ലെന്ന് പോലീസ് നിഗമനം: ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രം വിവരങ്ങള്‍ പുറത്തുവിടാന്‍ ഡി.ജി.പി യുടെ കര്‍ശന നിര്‍ദേശം

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതാകാന്‍ ഇടയില്ലെന്ന് കേരളാ പോലീസ്. വിദഗ്ധമായ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്റ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ദിവസങ്ങള്‍ നീണ്ട അന്വേഷണം വേണ്ടിവരുമെന്ന നിഗമനത്തിലാണ് പോലീസ്

ലിഗയുടെ ശവശരീരം തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയതിനാല്‍ മരണകാരണം കൊലപാതകമാകാമെന്ന നിഗമെന്നതിലായിരുന്നു പോലീസ് അന്വേഷണങ്ങള്‍ പുരോഗമിച്ചത്. എന്നാല്‍ കാലപ്പഴക്കം കൊണ്ട് തല വേര്‍പെട്ടതാകാന് കൂടുതല്‍ സാദ്ധ്യതയെന്ന് പോലീസ് പറയുന്നു.ഉപപോഹങ്ങള്‍ക്ക് ഇടനല്‍കാതെ കൂടുതല്‍ സൂഷ്മതയോടെ കേസ് കൈകൈകാര്യം ചെയ്യാനാണ് പോലീസ് ശ്രമം. ലിഗയുടെ തിരോധനവുമായി ബന്ധപ്പെട്ട അന്വഷണത്തില്‍ കേരളാ പോലീസ് അലംഭാവം കാണിച്ചുവെന്ന് ആരോപിച് ലിഗയുടെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതുകൊണ്ടു തന്നെ അനേഷണം പാതിവഴിയിലെത്തുന്നത് കേരളാ പോലീസിന്റെ പ്രതിച്ഛായയെ ബാധിക്കും.

മരണകാരണം കണ്ടുപിടിക്കാന്‍ ലിഗ കേരളത്തില്‍ എത്തിയതുമുതലുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. പോലീസിനെ കുഴക്കുന്ന കേസ് ആയതിനാല്‍ പൂര്‍ണമായി ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുക എന്ന വെല്ലുവികളാണ് പോലീസിന് മറികടകേണ്ടത്. അന്വേഷണംനീളുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഡികെ

Share this news

Leave a Reply

%d bloggers like this: