ലിംറിക്ക് പള്ളിയില്‍ വാങ്ങിപ്പ് പെരുന്നാളും, ഓ വി ബി എസും, ഓണാഘോഷവും നടത്തുന്നു.

ലിംറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും 15 നോമ്പ് വീടലും ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ വിശുദ്ധ കുര്‍ബാനയും ശുശ്രൂഷകളും 19 ന് രാവിലെ 9: 30 ന് ആരംഭിക്കും.

ഈ വര്‍ഷത്തെ അവധിക്കാല വേദപഠന ക്ലാസ് (OVBS) കുട്ടികള്‍ക്ക് വേണ്ടി വിവിധ പരിപാടികളോടെ 18ആം തീയതി 10 മണിക്ക് ആരംഭിക്കും. രജിസ്‌ട്രേഷന്‍, ഉദ്ഘാടനം, ഗാനപരിശീലനം, ക്ലാസുകള്‍ തുടങ്ങിയവ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നു. സമാപനത്തോടനുബന്ധിച്ച് റാലിയും, കലാപരിപാടികളും ഉണ്ടായിരിക്കും.

മലയാളികളുടെ ദേശീയോത്സവമായ ഓണവും ഇടവക ആഘോഷിക്കുന്നു. 19ന് ഓണസദ്യയും തുടര്‍ന്ന് ആദ്യഫല സമര്‍പ്പണവും, ലേലവും നടത്തപ്പെടുന്നു.

സ്ഥലം: പാട്രിക്‌സ് വെല്‍ GAA ക്ലബ്ബ് ഹാള്‍, ലിംറിക്ക്. https://goo.gl/maps/DYZ68F9AG8m

പരിപാടികളുടെ വിജയത്തിനായി ഇടവക മാനേജിങ് കമ്മിറ്റി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് (വികാരി): 0877516463
റേ ഡാനിയേല്‍ (ട്രസ്റ്റി): 0899756795
ജിജി ഉമ്മന്‍ (സെക്രട്ടറി): 0894520395

Share this news

Leave a Reply

%d bloggers like this: