ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്‍റ് അംഗീകരിക്കണമെന്ന് ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍

ഡബ്ലിന്‍: ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്‍റ് അംഗീകരിക്കണമെന്ന് നിര്‍ദേശിച്ച് ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍.  ഇക്കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും കൂടുതല്‍ പോസ്റ്റീവായ കരാര്‍ ആകാമായിരുന്നുവെന്ന് എക്സിക്യൂട്ടീവ് കണ്‍സില്‍ പൊതുവിലയിരുത്തലുണ്ടെന്നും സൂചന.  അംഗങ്ങള്‍ക്കിടയില്‍ എഗ്രിമെന്‍റ് വോട്ടിനിട്ട് അംഗീകരിക്കുന്നതിന് മുന്നോടിയായി കരാര്‍ വിവരങ്ങള്‍ലഭ്യമാക്കും. ഇതിനായി യോഗം വളിക്കേണ്ടതുണ്ട്. ജൂണ്‍ 29  മുതല്‍  അംഗങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം നടത്തും. ജൂലൈ മുപ്പതിന് വോട്ടിനിടുന്നതിന്‍റെ ഫലം പുറത്ത് വരും.

രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിയൂണിയനായ എസ്ഐപിടിയുവും കരാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് എസ്ഐപിടിയുവിന്‍റെ പ്രഖ്യാപനം ഉണ്ടായിരുന്നത്. ഇംപാക്ട്, ഐറിഷ് നാഷണല്‍ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവരും കരാറിന് അനുകൂലമാണ്. ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍, , ടീച്ചേഴ്സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് എന്നിവര്‍ കരാര്‍ നിരസിക്കാനാണ് അംഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ടിയുഐക്ക് ഹാഡിങ് ടണ്‍ റോഡ് എഗ്രിമെന്‍റിലെ  വേതനമില്ലാത്ത അധികസ സമയ ജോലി എടുത്ത് കളയാത്തതിലാണ് മുഖ്യപ്രതിഷേധം.  കരാര്‍ ആരോഗ്യ രംഗത്തെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്നാണ് ഐഎംഒ പ്രസിഡന്‍ര് റേ വാലി പറയുന്നത്.  നിലവിലെ ഡോക്ടര്‍മാരെ പിടിച്ച് നിര്‍ത്തുന്നതിനോ പുതിയ ഡോക്ടര്‍മാരെ രാജ്യത്തേക്ക് എത്തിക്കുന്നതിനോ കരാര്‍ വ്യവസ്ഥകള്‍ അനുകൂലമല്ലെന്നും അഭിപ്രായപ്പെടുന്നു. എല്ലാജീവനക്കാര്‍ക്കും ഒരു പോലെ ഗുണകരമാകുന്നതല്ല കരാറെന്നും സൂചിപ്പിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: