ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക: സര്‍ഗ്ഗത്മകത നഷ്ടപ്പെടും.

ആംസ്റ്റര്‍ഡാം: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കു അടിമപ്പെടുന്നവര്‍ക്കു ആരോഗ്യം മാത്രമല്ല സര്‍ഗ്ഗാത്മകമായ കഴിവുകളും നഷ്ടമാവുമെന്നു പഠനങ്ങള്‍ പറയുന്നു. ലഹരി വസ്തുക്കള്‍ തലച്ചോറില്‍ ഉദീപനം നടത്തി കഴിവുകളെ ഉണര്‍ത്തുമെന്നുള്ള ധാരണ തെറ്റായ കാഴ്ചപ്പാട് ആണെന്ന് കണ്ടെത്തല്‍. ഉദീപനത്തിനു പകരം തലച്ചോറിനെ മന്ദീകരിക്കുന്ന പ്രക്രിയയാണ് ഇവ നടത്തുന്നതെന്നും ഗവേഷകര്‍ തെളിയിക്കുന്നു. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന 40 പേരില്‍ പഠനം നടത്തിയ നെതെര്‍ലണ്ടിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി മനഃശാസ്ത്രജ്ഞനായ മൈക്കല്‍ കോവല്‍ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചതു.

ലോകത്തെമ്പാടുമുള്ള കലാകാരന്മാരില്‍ 60 ശതമാനത്തോളം പേരും പലതരത്തിലുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടവരാണെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലഹരി ഉപയോഗം അവരുടെ ജന്മനാ ഉള്ള സവിശേഷതകളെ ഉന്‍മൂലനം ചെയ്യുമെന്നാണ് പുതിയ പഠന ഫലങ്ങള്‍ വ്യക്തമാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആയ ഡോപ്പാമിന്റെ ഉത്പാദനം ലഹരിക്ക് അടിമപ്പെട്ടവരില്‍ കുറഞ്ഞു വരുന്നതു ശരീരത്തിന്റെയും മനസ്സിന്റെയും സാന്നിധ്യം നഷ്ടപെടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എ എം

Share this news

Leave a Reply

%d bloggers like this: