ലഹരിക്കായി സാനിട്ടറി പാഡ് ഇട്ട് തിളപ്പിച്ചവെള്ളം കുടിക്കുന്നു; വായുവില്‍ പറന്നു നടക്കുന്ന ഉന്മാദാവസ്ഥ

ഇന്‍ഡോനിഷ്യയിലെ കൗമാരക്കാര്‍ ലഹരിക്കായി ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിട്ടറി പാഡ് ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോനിഷ്യന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ഡെയിലിമെയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിട്ടറി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ പാഡുകള്‍ പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരിപദാര്‍ത്ഥമായി ഉപയോഗിക്കുന്നത്.

ഇന്‍ഡോനിഷ്യന്‍ നാഷ്ണല്‍ ഡ്രഗ് എജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളം കുടിച്ചാല്‍ അന്തരീക്ഷത്തില്‍ പറക്കുന്നതിന് സമാനമായ വിഭ്രമകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ജക്കാര്‍ത്ത പോസ്റ്റ്, ജവ പോസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജക്കാര്‍ത്തായില്‍ നിരവധി കൗമാരക്കാരെ സാനിറ്ററിപാഡ് ഉപയോഗിച്ച് തയാറാക്കിയ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്താതയും വാര്‍ത്തയുണ്ട്.

ഈ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായതുമൂലം നിരവധി കൗമാരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവറില്‍ നിന്ന് പുറത്തെടുത്ത പാഡ് ഒരു മണിക്കുര്‍ തിളപ്പിച്ച ശേഷം പാഡ് പിഴിഞ്ഞ് അതിലെ വെള്ളം പൂര്‍ണ്ണമായും ഒരു പാത്രത്തിലേയ്ക്ക് മാറ്റുന്നു. തുടര്‍ന്ന് ഈ വെള്ളം തണുപ്പിച്ച ശേഷമാണ് ഉപയോഗിക്കുന്നത്. ദിവസവും മൂന്നു നേരമാണ് ഈ വെള്ളം ലഹരിയായി ഉപയോഗിക്കുക. ഇന്‍ഡോനേഷ്യയിലെ ആരോഗ്യമന്ത്രാലയം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: