ലഷ്‌കര്‍ ഇ തയ്യിബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊടുങ്ങലൂര്‍ സ്വദേശിയും കൂടെ ഒരു സ്ത്രീയും കസ്റ്റഡിയില്‍

കൊച്ചി: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്യിബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. അബ്ദുള്‍ ഖാദര്‍ റഹീം എന്നാണ് കസ്റ്റഡിയിലുള്ളയാളുടെ പേര്. ഇയാള്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. കൂടെയുള്ള സ്ത്രീയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബഹറൈനില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ റഹീം കൊച്ചിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളി ഉള്‍പ്പെടുന്ന ആറംഗ സംഘം ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കടന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഈ ഭീകര സംഘത്തിന് സഹായം നല്‍കിയെന്നാരോപിച്ചാണ് പൊലീസ് അബ്ദുള്‍ ഖാദര്‍ റഹീമിനെ അറസ്റ്റ് ചെയ്തത് എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. ശ്രീലങ്കയില്‍ നിന്നെത്തിയവര്‍ കോയമ്പത്തൂര്‍ അടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ചിരുന്ന വിവരം.

കേരളത്തില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെല്ലാം പ്രത്യേക ജാഗ്രത ഏര്‍പ്പാടാക്കിയിട്ടുണ്ട്. നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറി എത്തിയേക്കാം എന്നും ഇന്റലിജിന്‍സ് റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധം ആരാധനാലയങ്ങളെ ആണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. കോയമ്പത്തൂരില്‍ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. 1500 പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി വിന്യസിക്കുകയുമുണ്ടായി.

Share this news

Leave a Reply

%d bloggers like this: