ലളിത് മോദിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മുംബൈ: ലളിത് മോദിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതിമേലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

മുംബൈ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി സമന്‍സ് അയച്ചിരുന്നെങ്കിലും ലളിത് മോദി ഹാജരായില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ ലളിത് മോദി ഇന്ത്യയില്‍ തിരികെയെത്തിയാല്‍ അറസ്റ്റ് ചെയ്യുകയോ രാജ്യത്തിന് പുറത്ത് തുടരുകയാണെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയോ ചെയ്യുന്നതിന് വഴിയൊരുങ്ങി.

ലളിത് മോദിയുടെ വിദേശയാത്രാ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിപക്ഷവും തമ്മില്‍ വിവാദം തുടരുന്നതിനിടെയാണ് ബോംബേ കോടതിയുടെ നടപടി.

Share this news

Leave a Reply

%d bloggers like this: