ലയ ഏതാനും പ്ലാനുകള്‍ക്ക് വലി കുറയ്ക്കുകയും വില വര്‍ധന മരവിപ്പിക്കുകയും ചെയ്യുന്നു

ഡബ്ലിന്‍: ലയ ഇന്‍ഷുറന്‍സ്  പോളിസി ചെലവ് കുറയ്ക്കുകയും  ഏതാനും പോളിസികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് നിരക്ക് കൂട്ടുന്നത് മരവിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. പത്ത് ശതമാനം വരെയാണ് കുറച്ച് മാത്രം പോളിസികള്‍ക്ക് വില കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുള്ളത്.  ലയയുടെ നടപടി മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കമേല്‍ സമ്മര്‍ദം ചെലത്തിയേക്കും. അവീവയും ഗ്ലോഹെല്‍ത്തും നിരക്ക് വര്‍ധന പ്രഖ്യാപിച്ചസാഹചര്യത്തില്‍ ലയയുടെ നടപടി ഇവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാവുന്നതാണ്.

പൊതുമേഖലാ ആശുപത്രികളില്‍ചികിത്സ തേടുന്നതിനുള്ള ഇന്‍ഷുറന്‍സ് പോളിസികളില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് രണ്ട് വര്‍ഷത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുന്നതായി ലയ കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം ലയയില്‍   ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് 2017 വരെ വര്‍ധനവ് ഉണ്ടാവില്ല. അര ദശലക്ഷം ഉപഭോക്താക്കളാണ് ലയ്ക്കുള്ളത്.  നാല് പ്ലാനുകളിലാണ് ലയ ചെലവ് കുറയ്ക്കുന്നത് നാലെണ്ണത്തില്‍ വില വര്‍ധനവിന് മരവിപ്പിക്കലും പ്രഖ്യാപിക്കും. ജനുവരി മുതല്‍  വില വര്‍ധന മരവിപ്പിക്കുന്നത് നിലവില്‍ വരും.  നിലവില്‍ ഉള്ളതും പുതിയതുമായ ഉഭോക്താക്കള്‍ക്ക് കൂടി ഇത് ബാധകമാക്കും.

ലയയാണ് ആദ്യമായ് സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും വരുന്ന ചെലവിനുള്ള ഇന്‍ഷുറന്‍സില്‍ വില വര്‍ധന മരവിപ്പിച്ച് ആദ്യ ഇന്‍ഷുറന്‍സ് ദാതാക്കള്‍. ഫ്ലെക്സ് 175 പ്ലനാണ്  വില മരവിപ്പിക്കുന്നത് ബാധകമാകുന്ന ഒരു പ്ലാന്‍. കണക്ട് ചോയ്സ്, എസന്‍ഷ്യല്‍ കണക്ട് ചോയ്സ് എന്നിവയ്ക്ക് വിലകുറയ്ക്കുകയും ചെയ്യുമെന്നും സൂചനയുണ്ട്. ഫ്ലെക്സ് 175 പ്ലാനില്‍ വരുന്നവര് വില വര്‍ധനയിലെ മരവിപ്പിക്കല്‍ വരുന്നതോടെ വര്‍ഷം 2500 യൂറോ ആയിരിക്കും ഇപ്പോഴും 2017ലും വരിക.

Share this news

Leave a Reply

%d bloggers like this: