ലയ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

ഡബ്ലിന്‍: ലയ ഇന്‍ഷുറന്‍സ് വന്‍ പ്രീമിയം വര്‍ധനയ്ക്ക്. ഏതാനും പ്ലാനുകള്‍ക്ക് 26 ശതമാനം വരെയാണ് വര്‍ധന വരുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് രംഗത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ നിരക്ക് വര്‍ധനയാണിത്. 16-19 ശതമാനം വരെ മറ്റ് പ്ലാനുകള്‍ക്കും നിരക്ക് വര്‍ധിക്കും. അടുത്തമാസം മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വരും. ആരോഗ്യഇന്‍ഷുറന്‍സ് വിപണിയില്‍ പുതിയ അംഗങ്ങളുടെ തള്ളിച്ച ഉണ്ടായി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. മേയ് മാസത്തിന് മുമ്പായി 74,000 പേര്‍ ആണ്  പുതിയതായി ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്നത്. 34വയസിന് ശേഷമുള്ളവര്‍ക്ക് ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ കൂടുതല്‍ തുക ചെലവ് വരുന്ന വിധത്തില്‍ നിയമം വന്നതോടെയാണ് ഇത്.

ഇതിനിടെ ലയ ഇന്‍ഷുറന്‍സിന് വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്‍ഡട്രി ലെവല്‍ പ്ലാനുകള്‍ പിന്‍വലിച്ചിരുന്നു. പുതിയ അംഗങ്ങളെ ലഭിച്ച് ഒരു മാസം തികയുന്നതിന് മുമ്പായിരുന്നു ഇത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗദ്ധര്‍ ഇക്കാര്യത്തെ അതിശയത്തോടെയാണ് കാണുന്നത്. ഉയര്‍ന്ന ക്ലെയിമുകളാകാം നിരക്കിന് കാരണമെന്ന് ചൂണ്ടികാണിക്കുന്നു. ലയയുടെ ടോട്ടല്‍ ചോയ്സ് പ്ലാനിന് 19ശതമാനമാണ് നിരക്ക് വര്‍ധനയെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തില്‍ ഇതോടെ രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളും ഉള്ള കുടുംബത്തിന് €528 കൂടുതലായി ചെലവാകും. ആഗസ്റ്റ് മുതലായിരിക്കും പുതിയ നിരക്ക്.

കമ്പനിയുടെ കെയര്‍ പ്ലസ് പ്ലാനിനാണ് 26ശതമാനം വര്‍ധന. രണ്ട് കുട്ടികളുള്ള നാലാള്‍ കുടുംബത്തിന് €1,026 ചെലവ് കൂടുതല്‍ വരും. കണക്ട് കെയറിന് പതിനാറ് ശതമാനം പ്രീമിയം വര്‍ധിച്ച് ചെലവ് കൂടുന്നത് €536ആയിരിക്കും. കഴിഞ്ഞ വര്‍ഷം രണ്ട് പ്ലാനുകള്‍ ഡിസ് കൗണ്ട് നിരക്കില്‍ ലഭ്യമായിരുന്നു. ഇവയ്ക്കും ചെറിയ തോതില്‍ വര്‍ധനവുണ്ട്.ടോട്ടല്‍ ഹെല്‍ത് ചേയ്സ് പ്ലാനിലുള്ളവര്‍ കണക്ട് കെയര്‍ 100ലേക്ക് മാറുന്നതായിരിക്കും കൂടതല്‍ നല്ലതെന്ന് ചില വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. കമ്പനി കെയര്‍ പ്ലസ് ഉള്ളവര്‍ ലയ ടോട്ടല്‍ ഹെല്‍ത്തിലേക്ക് മാറുന്നതും നന്നായിരിക്കും. കണക്ട് കെയര്‍ ഉള്ളവര്‍ കണ്ക്ട് കെയര്‍ 100ലേക്ക് മാറുന്നതും ഉചിതമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കോര്‍പറേറ്റ് പ്ലാനുകളില്‍ പ്രീമിയം വര്‍ധന ഉണ്ടെങ്കിലും കുട്ടികള്‍ക്കും ഫാമിലി പ്ലാനുകള്‍ക്കും പകുതിവരെ പ്രീമിയം നേരത്തെ കുറച്ചിരുന്നെന്ന് ലയ വ്യക്തമാക്കുന്നു. മുതര്‍ന്ന യുവാക്കള്‍ക്കുള്ള പ്ലാനുകളിലും നിരക്ക് കുറച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നത് ആകെ ഉപഭോക്താക്കളുടെ കേവലം നാല് ശതമാനത്തിനെ മാത്രമേ ബാധിക്കൂവെന്നും പറയുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: