ലണ്ടന് ശേഷം റഷ്യ: ബോംബ് ഭീഷണിയെ തുടര്‍ന്ന് 21,000 പേരെ ഒഴിപ്പിച്ചു.

മോസ്‌കോ: റഷ്യയില്‍ വന്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണിയേത്തുടര്‍ന്ന് 21,000ലേറെ പേരെ ഒഴിപ്പിച്ചു. 11 പ്രവിശ്യകളില്‍ നിന്നാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. 57 തവണയാണ് ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്‌കോയിലെ റെഡ് സ്‌ക്വയറിലേക്കും ഫോണ്‍ കോളുകളെത്തിയത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കെട്ടിടങ്ങള്‍ക്കും ഷോപ്പിംഗ് മാളുകളിലുമടക്കം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ജനങ്ങളെ ഒഴിപ്പിക്കുന്നത് ഗതാഗത സംവിധാനങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭീഷണിയേത്തുടര്‍ന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

 

എ എം

 

 

 

Share this news

Leave a Reply

%d bloggers like this: