ലണ്ടന്‍ മെട്രോയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ലണ്ടന്‍ മെട്രോയില്‍ സ്ഫോടനുമുണ്ടായതായി റിപ്പോര്‍ട്ട്. പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലാണ് സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തെത്തുടര്‍ന്ന് ഏള്‍സ് കോര്‍ട്ടിനും വിബിംള്‍ഡനും ഇടയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു.

ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പങ്കും പോലീസ് അന്വേഷിക്കുന്നു. പരിക്കേറ്റവരെ സഹായിക്കാന്‍ അഗ്‌നിശമനസേനയും അടിയന്തിര വൈദ്യസഹായ യൂണിറ്റും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മേഖലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാണെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദേശിക സമയം വെള്ളിയാഴ്ച രാവിലെ 8.20 ഓടെയാണ് സ്ഫോടനം നടന്നത്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള കവറില്‍ പൊതിഞ്ഞ വെളുത്ത ബക്കറ്റ് ആണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പലരുടെയും മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്. ബോംബ് സ്‌കോഡ് വിദഗ്ധ പരിശോധനകള്‍ നടത്തി വരുന്നു.

updating …

 

 

 

 

Share this news

Leave a Reply

%d bloggers like this: