ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ ആസൂത്രകന്‍ സുരക്ഷാ ഏജന്‍സിയിലും ജോലിക്ക് ശ്രമിച്ചു

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ സൂത്രധാരനും പാകിസ്ഥാന്‍ വംശജനുമായ ഖുറം ഷസദ് ഭട്ട് വിംബിള്‍ഡണ്‍ സെക്യൂരിറ്റി ഫാമില്‍ ജോലിക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് സുരക്ഷാ ഉറപ്പാക്കുന്ന കമ്പനി ആണിത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്തിനാണ് ഭട്ട് സുരക്ഷാ എജന്‍സിയില്‍ ജോലിക്ക് ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെന്നീസ് ടൂര്‍ണമെന്റിനും പ്രീമിയര്‍ ലീഗ് ഫുട്‌ബോളിനും സുരക്ഷാ ഒരുക്കുന്ന ഏജന്‍സിയുടെ അഭിമുഖം ഈ മാസം അവസാനത്തില്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാനില്‍ ജനിച്ച് ബ്രിട്ടീഷ് പൗരനായി മാറിയ ഖുറം ഈസ്റ്റ് ലണ്ടനിലെ ബര്‍ക്കിംഗിലായിരുന്നു താമസിച്ചിിരുന്നത്. ഇയാളുടെ വീട് കേന്ദ്രീകരിച്ചായിരുന്നു ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നത്.

ഇരുപത്തേഴുകാരനായ ഖുറം രണ്ടു കുട്ടികളുടെ പിതാവാണ്. അബ്‌സ് എന്ന പേരിലും ഇയാള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നു. ആഴ്‌സണല്‍ ഫുട്‌ബോള്‍ ടീമിന്റെ കടുത്ത ആരാധകനായിരുന്നു ഖുറം ഭട്ട് ടീമിന്റെ ജഴ്‌സിയണിഞ്ഞായിരുന്നു മിക്കവാറും നടപ്പ്. ഇടക്കാലത്ത് കെ.എഫ്.സിയിലും ലണ്ടന്‍ ട്രാന്‍സ്ഫോര്‍ട്ട് സര്‍വീസിലും ജോലി ചെയ്തിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: