ലണ്ടന്‍ ഫ്‌ളാറ്റിലെ അഗ്‌നിബാധ; മരണ സംഖ്യ 12 ആയി; രക്ഷപ്രവര്‍ത്തനം തുടരുന്നു

പടിഞ്ഞാറന്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. തീപ്പിടുത്തത്തില്‍ പരുക്കേറ്റവരുടെ നിലയും അതീവ ഗുരുതരമാണ്. അതുകൊണ്ട് മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു തീപിടുത്തം. കെട്ടിടത്തിന് തീപിടിച്ചത് എങ്ങനെയാണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. അതേസമയം കെട്ടിടത്തിന്റെ പുറം ചുമരില്‍ തീപിച്ച് വളരെ വേഗത്തില്‍ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടുത്തെ അഗ്‌നിശമന സംവിധാനത്തിലെ അപാകതകള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയിരുന്നെന്ന് വാര്‍ത്തകള്‍ പുറത്തവന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. 120 ഓളം ഫ്ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപ്പടര്‍ന്നു പിടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

അഗ്‌നിശമന സേനയുടെ 40 യൂണിറ്റും ഇരുന്നൂറോളം സുരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇപ്പോഴും രക്ഷ പ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്. തീപ്പിടുത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. സമീപ പ്രദേശത്തേക്കും പുക പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

കെട്ടിടത്തിന് അകത്തുനിന്നും ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ചിലര്‍ ബെഡ്ഷീറ്റുകള്‍ പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷാ പ്രവര്‍ത്തകരുടെ കണ്ണില്‍പെടാന്‍ കുടുങ്ങി പോയവര്‍ അകത്ത് നിന്നും മൊബൈല്‍ ടോര്‍ച്ചുകള്‍ പുറത്തേക്ക് കാട്ടുന്നുണ്ട്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ മുകള്‍നിലയില്‍ നിന്നും ചാടുകയും മറ്റും ചെയ്തത് പരിഭ്രാന്തി സൃഷ്ടിച്ചു. താമസക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നുവെന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: