ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; അതീവ ജാഗ്രത പ്രഖ്യാപിച്ചു; ആക്രമണം നടത്തിയത് നേരെത്തെ തീവ്രവാദ കേസില്‍ ജയിലിലായിരുന്ന ഭീകരന്‍

ലണ്ടന്‍: ഇന്നലെ ലണ്ടനില്‍ നടന്നത് ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരണം. ലണ്ടന്‍ ബ്രിഡ്ജിന് സമീപം വെള്ളിയാഴ്ച ആള്‍ക്കൂട്ടത്തിന് നേരെ കത്തിയുമായെത്തിയ യുവാവിന്റെ ആക്രണത്തില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. നേരത്തെ തീവ്രവാദ കേസില്‍ ജയിലിലായിരുന്ന ഭീകരന്‍ ഉസ്മാന്‍ ഖാനാണ് ആക്രമണം നടത്തിയതെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച പകല്‍ 1.58നാണ് ഒരു യുവാവ് കത്തിയുമായി ആള്‍ക്കൂട്ടത്തിന് നേരെ അക്രമാസക്തനായി പാഞ്ഞടുത്തത്. ലണ്ടന്‍ ബ്രിഡ്ജിന്റെ വടക്കുഭാഗത്ത് ഫിഷ്‌മോംഗേഴ്‌സ് ഹാളിന് മുന്നിലാണ് സംഭവം. ജനക്കൂട്ടം പരിഭ്രാന്തരായ ഓടിയപ്പോള്‍ യുവാവ് കത്തി വീശിക്കൊണ്ടിരിക്കുയായിരുന്നു. ഒരു സ്ത്രീയും പുരുഷനും കത്തിക്കുത്തേറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്. ഇതോടെ ലണ്ടന്‍ ബ്രിഡ്ജ് പരിസരമാകെ ജനങ്ങള്‍ പരിഭ്രാന്തരായി പരക്കം പായാന്‍ തുടങ്ങി. അക്രമം തുടങ്ങിയത് 1.58നാണ്. രണ്ട് മിനിട്ടിനകം തന്നെ പോലീസ് വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തി. അപ്പോഴേക്ക് ജനങ്ങള്‍ തന്നെ അക്രമിയെ പിടിച്ചുനിര്‍ത്തിയിരുന്നു. പിന്നീട് പോലീസ് ഇയാളെ വെടിവെച്ച് കൊലപ്പെടുത്തി.

2017ല്‍ ഭീകരാക്രമണമുണ്ടായ അതേ സ്ഥലത്താണ് ഈ സംഭവം നടന്നിരിക്കുന്നത്. അന്നത്തെ സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.സംഭവത്തെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒന്നായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കാണുന്നത്. ലണ്ടന്‍ ബ്രിഡ്ജ് പ്രധാന സ്റ്റേഷന്‍ അടച്ചതായി ബ്രിട്ടീഷ് ട്രാന്‍പോര്‍ട്ട് പൊലീസ് ട്വീറ്റ് ചെയ്തു. ഭീകരതയ്‌ക്കെതിരായി ഒന്നിച്ചു നില്‍ക്കണമെന്ന് നഗരവാസികളോട് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: