ലണ്ടനില്‍ യുബര്‍ ടാക്സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ലണ്ടന്‍: ലണ്ടന്‍ നഗരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന യുബര്‍ ടാക്‌സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുബറിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് ലണ്ടന്‍ ഗതാഗത വകുപ്പ് അറിയിപ്പില്‍ പറയുന്നു. ഈ മാസം മുപ്പതോടെ അവസാനിക്കുന്ന കരാറാണ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ലണ്ടന്‍ നഗരത്തില്‍ സുരക്ഷിതമല്ലാത്ത സര്‍വീസുകളാണ് യുബര്‍ ഡ്രൈവര്‍മാര്‍ നടത്തുന്നത് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലണ്ടന്‍ നഗരത്തില്‍ മാറ്റ് ഹൈടെക് ടാക്സികള്‍ക്ക് പ്രവേശിക്കാന്‍ വിടവ് നല്‍കാത്ത രീതിയിലാണ് യുബര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ ആരോപണം ഉയര്‍ത്തി. 2012 -ല്‍ ലണ്ടന്‍ നഗരം കീഴടക്കിയ യുബര്‍ ടാക്സിക്ക് യു.കെ-യില്‍ 3 .5 മില്യണ്‍ ആളുകള്‍ ഉപഭോക്താക്കളുണ്ട്.

യുബര്‍ ആപ്പിലൂടെ ഏതു നേരവും സേവനം ലഭ്യമാക്കുന്ന ഈ ടാക്സി സേവനം ലണ്ടന്‍ നിവാസികള്‍ക്ക് പ്രീയപെട്ടതായിരുന്നു. കരിമ്പട്ടികയില്‍പെടുത്തിയ ഗതാഗത വകുപ്പിന്റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് യുബര്‍. വിലക്ക് വന്നതോടെ 40,000 ദ്രവിയര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: