ലണ്ടനില്‍ മുസ്ലീം പള്ളിക്ക് സമീപം ആള്‍ക്കൂട്ടത്തിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി: ഒരാള്‍ കൊല്ലപ്പെട്ടു

 

ലണ്ടനില്‍ ആള്‍കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 12 മണിയോടെയാണ് വടക്കന്‍ ലണ്ടനില്‍ മുസ്ലീം പള്ളിക്കടുത്ത് സംഭവമുണ്ടായത്. വിശുദ്ധ മാസമായ റമദാനില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കിടയിലേക്കാണ് വാഹനം ഓടിച്ചു കയറ്റിയത്. വാന്‍ ഡ്രൈവറെ ആളുകള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

നടന്നത് അപകടമാണോ ഭീകരാക്രമണമാണോയെന്ന കാര്യത്തില്‍ തുടക്കത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം റോഡ് അടച്ചിട്ട പൊലീസ് സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, ഫിന്‍സ്ബറി പാര്‍ക്ക് ഭികരരുടെ താവളമായി മാറുകയാണെന്ന് ആക്ഷേപമുണ്ട്. തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള മേഖലയായിരുന്നു ഫിന്‍സ്ബറി പാര്‍ക്ക്.

ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം പുറത്തിറങ്ങിയവര്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. റംസാന്റെ ഭാഗമായുളള പ്രാര്‍ത്ഥനക്ക് ശേഷം പള്ളിയില്‍ നിന്നും പുറത്തിറങ്ങിയവര്‍ക്കിടയിലേക്ക് വാഹനം മനപൂര്‍വ്വം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടണ്‍ തലവന്‍ ഹാരൂണ്‍ ഖാന്‍ പറഞ്ഞു.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: