ലണ്ടനിലെ ഫ്‌ലാറ്റില്‍ വീണ്ടും തീപിടുത്തം; ആളപായം ഒഴിവായി

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേ ലണ്ടന്‍ നഗരത്തിലെ മറ്റൊരു അപ്പാര്‍ട്ടുമെന്റില്‍ തീപിടുത്തം. ഒരു ഫ്ലാറ്റ് കത്തിച്ചാമ്പലായി. ഒരാള്‍ക്ക് പരിക്കേറ്റു. 72 ഫയര്‍ഫോഴ്സ് ജീവനക്കാരുടെ മണിക്കൂറുകള്‍ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് തീയണക്കാനായത്. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.അപ്പാര്‍ട്ടുമെന്റിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെങ്ങും പുക നിറഞ്ഞിരുന്നു. ആളുകള്‍ പരിഭ്രാന്തരായി പുറത്തേയ്ക്കു ഓടി.

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഭീഷണി മൂലം ലണ്ടനിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം 800 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ആവശ്യമായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ അഞ്ച് ബഹുനില കെട്ടിടങ്ങളില്‍ നിന്നുമാണ് കുടുംബങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചത്.

അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി. കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനകള്‍ ലണ്ടന്‍ ഭരണകൂടം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരുന്നത്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: