ലണ്ടനിലെ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്; പരിഭ്രാന്തരായി ജനങ്ങള്‍

 

സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് യുകെയിലെ മുന്‍നിര മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംശയകരമായി ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.തുടര്‍ന്ന് പോലീസ് തിരച്ചില്‍ അവസാനിപ്പിച്ച് ഗതാഗതം പുനസ്ഥാപിച്ചു.വെള്ളിയാഴ്ച വൈകീട്ട് ഓക്സ്ഫോഡ് സ്ട്രീറ്റിലും ഓക്സ്ഫോഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷിലും വെടിവയ്പ്പുണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.  ഇതുവരെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. മറ്റ് ആറ് പേരെ കൂടി തെരയുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്. എല്ലാവരും ലണ്ടന്‍ സ്വദേശികളാണ്.

വാര്‍ത്ത പ്രചരിച്ചതോടെ സ്ഥലത്തേക്ക് നൂറോളം പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഏതെങ്കിലും കെട്ടിടത്തില്‍ അഭയം തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഈജിപ്ത് ആക്രമണത്തിന്റെ പശ്ചാത്തലം കൂടിയായതോടെ എല്ലാവരും ഭീകരാക്രമണമെന്ന് ഭയന്നു.സംഭവത്തെ തുടര്‍ന്ന് ഓക്സ്ഫോഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനിലും സമീപത്തുള്ള മറ്റൊരു സ്റ്റേഷനും പൂട്ടി.ഇവിടത്തെ നിരത്തിലെ ഗതാഗതവും പോലീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

എമര്‍ജന്‍സി നമ്പറില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വെടിവെയ്പുണ്ടായതായി പോലീസ് അറിയിച്ചതും ട്യൂബ് സ്റ്റേഷനുകള്‍ അടപ്പിച്ചതും. തന്മമുലം യാത്രക്കാര്‍ നാലുപാടും ഭയന്നോടുകയായിരുന്നു. സ്ത്രീ അപകടത്തില്‍ പെട്ടതായി ട്രാന്‍സ്പോര്‍ട് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയത്രണാധിനമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.

സ്റ്റേഷന്‍ അടിയന്തരമായി ഒഴിപ്പിച്ച പോലീസ് ട്യൂബ് സ്റ്റേഷന്‍ അടയ്ക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. ഓക്സ്ഫഡ് സര്‍ക്കസ് റെയില്‍വേ സ്റ്റേഷനിലേക്ക് വരരുതെന്നും നിര്‍ദേശമുണ്ട്. സ്റ്റേഷനില്‍ ട്രെയിനുകളും നിര്‍ത്തുന്നില്ല എന്ന് ട്രാന്‍സ്പോര്‍ട്ട് വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. എന്താണ് കാര്യം എന്ന് അറിവില്ലെങ്കിലും ജനം നാലുപാടും ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: