ലഡാക്കില്‍ പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍ : ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെ ലഡാക്ക് മേഖലയിലെ തങ്ങളുടെ എയര്‍ബേസിലേക്ക് പോര്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുകയാണ് പാകിസ്താന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ കശ്മീരിലെ നടപടിയ്ക്ക് പ്രത്യാഘതങ്ങള്‍ ഉണ്ടാകുമെന്നും പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല ജമ്മുകാശ്മീരിലേയും പാകിസ്താനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നടപടിയെ അംഗീകരിക്കില്ലെന്നും പാകിസ്താന്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രഖ്യാപിച്ചത്. കാശ്മീരിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര സഹകരണവും പാകിസ്താന്‍ വെട്ടികുറയ്ക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനാമായാണ് കേന്ദ്രഭരണ പ്രദേശമായ ലഡാകിന് എതിര്‍വശത്തുള്ള സ്‌കര്‍ദു എയര്‍ ബേസിലേക്കാണ് പാകിസ്താന്‍ തങ്ങളുടെ മൂന്ന് mf-130 പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് വിവിധ ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്.

പാകിസ്താന്റെ JF-17 പോര്‍ വിമാനങ്ങളും സ്‌കര്‍ദു ബേയ്‌സിലേക്ക് എത്തിച്ചതായാണ് വിവരം. പാകിസ്താന്റെ നീക്കങ്ങളെ ഇന്ത്യ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയുമായുള്ള വ്യാപര ബന്ധം അവസാനിപ്പിച്ചും ഇന്ത്യയില്‍ തുടരുന്ന തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചും വ്യോമപാത ഭാഗികമായി അടച്ചുമൊക്കെയാണ് നടപടിക്കെതിരെ പാകിസ്താന്‍ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ കാശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷമയാണ് എന്നായിരുന്നു പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി.

Share this news

Leave a Reply

%d bloggers like this: