ലങ്കന്‍ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ കനത്ത സുരക്ഷാ

ന്യൂഡല്‍ഹി : ലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നും ഇന്ത്യന്‍ അതിര്‍ത്തികളിലും സുരക്ഷാ ശക്തമാക്കി. ഭീകരര്‍ കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് കടന്നേക്കാമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷാ ശക്തമാക്കിയത്. കോസ്റ്റ് ഗാര്‍ഡും, നേവിയും സുരക്ഷ ശക്തമാക്കി.

കൊച്ചി ഉള്‍പ്പെടയുള്ള നാവിക കമാന്‍ഡോകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കൊച്ചി-തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും ലങ്കയിലേക്കുള്ള വിമാനയാത്രക്ക് നിലവില്‍ തടസങ്ങള്‍ ഇല്ലെങ്കിലും യാത്രക്കാരുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ശ്രീലങ്കയില്‍ ആക്രമണം നടന്നേക്കുമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് നേരെത്തെ ലഭിച്ചിരുന്നു.

ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും ഭീകരര്‍ ലക്ഷ്യത്തെ വെച്ചേക്കുമെന്ന സൂചനയും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ലങ്കയ്ക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. ലങ്കയില്‍ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇവര്‍ ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളെയും ലക്ഷ്യം വെച്ചേക്കാമെന്ന് സൂചന ഉള്ളതിനാലാണ് നാവിക അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമാക്കിയത്.

Share this news

Leave a Reply

%d bloggers like this: