റോഹിന്‍ഗ്യങ്ങളെ അല്‍-ക്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനെത്തിയ ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ഡല്‍ഹി: ഇന്ത്യയിലെത്തിയ റോഹിഗ്യന്‍ മുസ്ലീമുകളെ സ്വാധീനിച്ച് അല്‍-ക്വയ്ദ യിലേക്ക് ക്ഷണിക്കാനെത്തിയ ഭീകരന്‍ ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹിയിലെ വികാസ് മാര്‍ഗില്‍ വെച്ച് ആണ് ഷമാന്‍ ഹഗ്ഗ് എന്ന 27 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. മിസോറാമില്‍ നിന്നും മണിപ്പൂരില്‍ നിന്നും റിക്രൂട്‌മെന്റ് നടത്തി ഇവര്‍ക്ക് ഭക്ഷണവും പണവും നല്‍കി മ്യാന്മറില്‍ പ്രക്ഷോഭം നടത്താന്‍ തയ്യാറാവുന്ന അല്‍-ക്വയ്ദയുടെ പരീശീലകനാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

ഇന്ത്യയിലുള്ള 40,000 രോഹിന്‍ഗ്യകള്‍ വശത്താക്കി ഇവരെ ഇന്ത്യക്ക് നേരെയും ഉപയോഗിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. മ്യാന്മാരിലും ഇന്ത്യയിലും അവഗണന നേരിടുന്ന റോഹിന്‍ഗ്യ മുസ്ലീമുകള്‍ക്ക് ഇരു രാജ്യങ്ങളോടും വളര്‍ന്നു വരുന്ന അനിഷ്ടം മുതലെടുത്തുകൊണ്ട് ഉപയോഗപ്പെടുത്തുകയാണ് അല്‍-ക്വയ്ദയുടെ ലക്ഷ്യം. മ്യാന്മറില്‍ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ മുസ്ലീമുകളെ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും നയം വ്യക്തമാക്കിയിരുന്നു.

റോഹിന്‍ഗ്യന്‍ മുസ്ലീമുകള്‍ക്ക് ദേശീയ വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.സ്.ഐ-യുടെ പ്രവര്‍ത്തനകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിയോഗിക്കപെട്ടവരും ഇവരുടെ ഇടയിലുണ്ട്. ദേശീയ സുരക്ഷക്ക് ഭീഷണിയായി രോഹിന്‍ഗ്യകള്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന സര്‍ക്കാര്‍ വാദത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യയില്‍ കുടിയേറിയവര്‍ക്ക് അഭയം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു.

ഇന്‍ഡോ ആര്യന്‍ വര്‍ഗ്ഗ പാരമ്പര്യമുള്ള രോഹിന്‍ഗ്യകള്‍ മ്യാന്‍മറിലെ റാഗൈന്‍ പ്രൊവിന്‍സില്‍ ജീവിച്ചു വന്നവരാണ്. ബുദ്ധമതക്കാര്‍ കൂടുതലുള്ള മ്യാന്മറില്‍ ഇരു വിഭാഗങ്ങളും പലതവണ സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. മ്യാന്മാര്‍ സേനയുടെ പീഡനം സഹിക്ക വയ്യാതെ ആണ് ഇവര്‍ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും കുടിയേറിക്കൊണ്ടിരുന്നത്. മ്യാന്മാറില്‍ ഇവര്‍ രാജ്യ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തിയെന്ന് പട്ടാള ഭരണകൂടം ആരോപിക്കുന്നു.

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഇവരെ എളുപ്പത്തില്‍ തങ്ങളുടെ സംഘടനയില്‍ അംഗമാകാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ശ്രമിച്ചു വരികയാണ്. ഇന്ത്യയില്‍ ഡല്‍ഹിയിലും ഇവര്‍ കുടിയേറിയിട്ടുണ്ട്. അറസ്റ്റിലായ ഭീകരനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ഈ മാസം 30 വരെ ഇയാളെ കസ്റ്റഡിയില്‍ വെക്കാനാണ് നീക്കം.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: