റോസ് കോമണ്‍ കൗണ്ടി കൗണ്‍സില്‍ ജീവനക്കാര്‍ സമരത്തില്‍

റോസ് കോമണ്‍: റോസ് കോമണ്‍ കൗണ്ടി കൗണ്‍സിലിലെ നൂറോളം ജീവനക്കാര്‍ സമരത്തില്‍. ഫോര്‍സ യൂണിയനിലെ അംഗങ്ങളാണ് ഇന്ന് ഏകദിന സമരം നടത്തുന്നത് ജീവനക്കാര്‍ക്ക് കൗണ്‍സില്‍ ആവശ്യമായ അവധി ദിനങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. രാജ്യത്തെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അതെ അവകാശങ്ങള്‍ റോസ് കോമണ്‍ ജീവനക്കാര്‍ക്കും അനുവദനീയമാണെന്ന് ലേബര്‍ കോടതി വ്യതമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നും തന്നെ ഇത്തരം അവധിദിനങ്ങള്‍ അനുവദിക്കപ്പെട്ടില്ല.

ഫോര്‍സയുടെ അവകാശവാദങ്ങളെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കൗണ്‍സില്‍. ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 13 ഫ്‌ലെക്‌സി ലീവ് അനുവദിക്കുന്നത് കൗണ്‍സിലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കൗണ്‍സില്‍ സി.ഇ.ഓ യൂജിന്‍ കമ്മിന്‍സ്.

ഡികെ

Share this news

Leave a Reply

%d bloggers like this: